ദമാം : പത്തനംതിട്ട ഉള്ളനാട് പുളനാട് സ്വദേശി മുളനിൽകുന്നത്തിൽ പി.എം സാജൻ (57) ദമാമിൽ ഹ്യദയാഘാതം മൂലം നിര്യാതനായി. ജോലിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കോബാർ ദോസരി ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. 32 വർഷമായി ദമാം സെക്കന്റ് ഇൻഡസ്ട്രിയൽ സിറ്റിയിലെ യു എസ് ജി മിഡിൽ ഈസ്റ്റ് കമ്പനിയിലെ പ്രൊഡക്ഷൻ വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. പന്തളം മുടിയൂർക്കോണം വാലിൽ വടക്കേതിൽ സിജിയാണ് ഭാര്യ, മെഡിക്കൽ വിദ്യാർത്ഥിയായ സോന , ഇഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ അനു എന്നിവർ മക്കളാണ്. ബാബു, ജോയ്, സാമുവേൽ എന്നിവർ സഹോദരങ്ങളാണ്. ദമാമിലുള്ള റോബിൻ ബാബു, റോസ്ബിൻ ബാബു എന്നിവർ സഹോദരപുത്രന്മാരാണ്. എല്ലാവരോടും ഹ്യദ്യമായ പെരുമാറ്റം കാത്ത് സൂക്ഷിച്ചിരുന്ന സാജന്റെ ആകസ്മിക വേർപാട് കമ്പനിയിലെ സഹപ്രവർത്തകരെ ദുഖത്തിലാഴ്ത്തി. നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മ്യതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള പ്രവർത്തനങ്ങൾ കമ്പനി അധിക്യതരുടേയും സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെയും നേത്യത്വത്തിൽ പുരോഗമിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group