Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 31
    Breaking:
    • പ്രതിഷേധം വ്യാപകം; വീടുകൾ കയറിയിറങ്ങിയുള്ള സിന്ദൂര വിതരണത്തിൽ നിന്ന് ബിജെപി പിന്മാറി
    • സൗദി നേതൃത്വത്തിൽ മന്ത്രിതല സംഘം ഫലസ്തീനിലേക്ക്; തടയുമെന്ന് ഇസ്രായിൽ
    • യു.ഡി.എഫിലേക്കില്ല, കയ്യിൽ പണമില്ലാത്തതിനാൽ മത്സരിക്കാനില്ല- നിലപാട് വ്യക്തമാക്കി പി.വി അൻവർ
    • വ്യാജ ബലി കൂപ്പൺ വിൽപന: നാലംഗ സംഘം മക്കയിൽ അറസ്റ്റിൽ
    • വെസ്റ്റ് ബാങ്കിൽ ജൂത ഇസ്രായിലി രാഷ്ട്രം സ്ഥാപിക്കുമെന്ന് ഇസ്രായിൽ മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    മസ്തിഷ്‌ക ക്യാൻസർ ബാധിച്ച ഫലസ്തീനി ബാലികക്ക് സൗദി സഹായത്തോടെ ചികിത്സ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌30/05/2025 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ഗാസയിൽ നിന്നുള്ള ഒമ്പതു വയസുകാരി, ക്യാൻസർ ബാധിതയായ ഫലസ്തീനി ബാലിക വഅദ് അൽഈദിന് സൗദി സഹായത്തോടെ ജോർദാനിൽ വിദഗ്ധ ചികിത്സ. ഗുരുതരമായ മസ്തിഷ്‌ക ക്യാൻസർ ബാധിച്ച് അടിയന്തര വൈദ്യസഹായം ആവശ്യമായ ബാലികക്ക് കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആന്റ് റിലീഫ് സെന്റർ വഴിയാണ് ജോർദാനിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നത്.

    ജോർദാനിലെ കിംഗ് ഹുസൈൻ ക്യാൻസർ സെന്ററിൽ കുട്ടിയെ എത്തിച്ച് ആവശ്യമായ വൈദ്യസഹായം നൽകാനുള്ള മുഴുവൻ ചെലവുകളും കിംഗ് സൽമാൻ റിലീഫ് സെന്റർ ഏറ്റെടുത്തു. കിംഗ് ഹുസൈൻ ക്യാൻസർ സെന്റർ മെഡിക്കൽ സംഘങ്ങൾ ബാലികയുടെ അവസ്ഥ നിരീക്ഷിക്കാനും ഉയർന്ന ആരോഗ്യ മാനദണ്ഡങ്ങൾക്കനുസൃതമായി ചികിത്സ നൽകാനും തുടങ്ങി.
    ഈ വലിയ സഹായത്തിന് ബാലികയുടെ കുടുംബം സൗദി ഭരണാധികാരികളോടും ജനങ്ങളോടും നന്ദിയും കടപ്പാടും പ്രകടിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മാനുഷിക പ്രതിസന്ധിയുടെ ഫലമായി ഗാസ നിവാസികൾ നേരിടുന്ന ദുഷ്‌കരമായ സാഹചര്യങ്ങളിൽ തങ്ങളുടെ മകളുടെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ കിംഗ് സൽമാൻ റിലീഫ് സെന്ററിന്റെ ശ്രമങ്ങളെ കുടുംബം അഭിനന്ദിച്ചു. ഗാസയിലെ ക്യാൻസർ രോഗികളെ ചികിത്സിക്കാനായി കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആന്റ് റിലീഫ് സെന്റർ ജോർദാനിലെ കിംഗ് ഹുസൈൻ ക്യാൻസർ സെന്ററുമായി സഹകരിച്ച് സവിശേഷ പദ്ധതി നടപ്പാക്കുന്നുണ്ട്. ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കാൻ സൗദി അറേബ്യ നടത്തുന്ന ദുരിതാശ്വാസ, ജീവകാരുണ്യ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Palestinian girl Saudi treatment
    Latest News
    പ്രതിഷേധം വ്യാപകം; വീടുകൾ കയറിയിറങ്ങിയുള്ള സിന്ദൂര വിതരണത്തിൽ നിന്ന് ബിജെപി പിന്മാറി
    31/05/2025
    സൗദി നേതൃത്വത്തിൽ മന്ത്രിതല സംഘം ഫലസ്തീനിലേക്ക്; തടയുമെന്ന് ഇസ്രായിൽ
    31/05/2025
    യു.ഡി.എഫിലേക്കില്ല, കയ്യിൽ പണമില്ലാത്തതിനാൽ മത്സരിക്കാനില്ല- നിലപാട് വ്യക്തമാക്കി പി.വി അൻവർ
    31/05/2025
    വ്യാജ ബലി കൂപ്പൺ വിൽപന: നാലംഗ സംഘം മക്കയിൽ അറസ്റ്റിൽ
    31/05/2025
    വെസ്റ്റ് ബാങ്കിൽ ജൂത ഇസ്രായിലി രാഷ്ട്രം സ്ഥാപിക്കുമെന്ന് ഇസ്രായിൽ മന്ത്രി
    31/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version