ഈ വര്‍ഷം രണ്ടാം പാദത്തില്‍ പുതുതായി 80,096 കൊമേഴ്സ്യല്‍ രജിസ്ട്രേഷനുകള്‍ അനുവദിച്ചതായി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. ഒന്നാം സ്ഥാനത്തുള്ള റിയാദ് പ്രവിശ്യയില്‍ 28,181 ഉം രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 14,498 ഉം മൂന്നാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 12,985 ഉം നാലാം സ്ഥാനത്തുള്ള അല്‍ഖസീമില്‍ 4,920 ഉം അഞ്ചാം സ്ഥാനത്തുള്ള അസീര്‍ പ്രവിശ്യയില്‍ 3,875 ഉം കൊമേഴ്സ്യല്‍ രജിസ്ട്രേഷനുകള്‍ രണ്ടാം പാദത്തില്‍ അനുവദിച്ചു.
ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ യാത്രക്കാരുടെ എണ്ണം 2.55 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കൊല്ലം യാത്രക്കാരുടെ എണ്ണത്തില്‍ 6.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഈ വര്‍ഷം ആദ്യ പകുതിയില്‍ ജിദ്ദ എയര്‍പോര്‍ട്ട് പ്രവര്‍ത്തന പ്രകടനത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു.