ഗാസയിലെ മനുഷ്യരുടെ ദുരിതങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്നും, ഈ പ്രതിസന്ധി അവസാനിപ്പിക്കാനും അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി എല്ലാവര്ക്കും ശാശ്വതവും സമഗ്രവുമായ സമാധാനം കൈവരിക്കാനും അന്താരാഷ്ട്ര സമൂഹം ഉത്സാഹത്തോടെ പ്രവര്‍ത്തിക്കണമെന്നും പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് പറഞ്ഞു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാരനെ പ്രതിനിധീകരിച്ചാണ് വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ പങ്കെടുത്തത്. ബ്രിക്സ് ഗ്രൂപ്പില്‍ ചേരാന്‍ ക്ഷണിക്കപ്പെട്ട അംഗമെന്നോണമാണ് സൗദി അറേബ്യ ഉച്ചകോടിയില്‍ പങ്കെടുത്തത്.
കെ.എൻ.എം മദ്റസ ബോർഡ് 2024-2025 അധ്യയന വർഷത്തിൽ ഗൾഫ് സെക്ടറിൽ നടത്തിയ പൊതുപരീക്ഷയിൽ ബത്ഹ റിയാദ് സലഫി മദ്റസയിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉന്നത വിജയം നേടുകയും റെക്കോർഡ് എ പ്ലസുകൾ കരസ്ഥമാക്കുകയും ചെയ്തു.