സഹകരണ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശങ്ങളുടെ ഭാഗമായി, ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള ഓരോ ഗുണഭോക്താവിനും ആദ്യ പരിശോധന കഴിഞ്ഞ് 14 ദിവസത്തിനുള്ളില്‍ സൗജന്യ മെഡിക്കല്‍ പരിശോധനക്ക് അവകാശമുണ്ടെന്ന് കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വ്യക്തമാക്കി.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇറാന്‍ വിദേശ മന്ത്രി ഡോ. അബ്ബാസ് അറാഖ്ജിയും ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ വെച്ച് ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും അവ പരിഹരിക്കാനുള്ള ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു.