ഇന്തോനേഷ്യയിലെ ബാലിയിലെ സെമിന്യാക് പ്രദേശത്തെ ബട്ടു ബെലിഗ് ബീച്ചില്‍ നീന്തുന്നതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച തിരമാലകളില്‍ പെട്ട് കാണാതായ 29 കാരനായ സൗദി യുവാവിനു വേണ്ടി ഇന്തോനേഷ്യന്‍ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നു.

Read More

ലൈസന്‍സില്ലാത്ത കെട്ടിടത്തില്‍ വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് താമസസൗകര്യം ഒരുക്കിയ രണ്ടു ഉംറ സര്‍വീസ് കമ്പനികള്‍ക്ക് ഹജ്, ഉംറ മന്ത്രാലയം താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യാന്‍ ഇരു കമ്പനികളുടെയും മേധാവികളെ മന്ത്രാലയം വിളിപ്പിച്ചിട്ടുണ്ട്.

അംഗീകൃത വ്യവസ്ഥകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസരിച്ച് തീര്‍ഥാടകര്‍ക്ക് ഉംറ സര്‍വീസ് കമ്പനികള്‍ സുരക്ഷിതവും നിയമനുസൃതവുമായ താമസസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുന്നുണ്ടെന്ന് നിരന്തരം നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയമ ലംഘനം കണ്ടെത്തിയ രണ്ടു കമ്പനികള്‍ക്ക് താല്‍ക്കാലിക പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്തിയതെന്ന് ഹജ്, ഉംറ മന്ത്രാലയം പഞ്ഞു.

Read More