ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തിന് മറുപടിയായി അമേരിക്കന്‍ കപ്പലുകള്‍ ആക്രമിക്കുമെന്നും ഹുര്‍മുസ് കടലിടുക്ക് അടക്കുമെന്നും ഇറാന്‍ ഭീഷണി മുഴക്കി. ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ പ്രതിനിധിയും കെയ്ഹാന്‍ പത്രത്തിന്റെ എഡിറ്റര്‍-ഇന്‍-ചീഫുമായ ഹുസൈന്‍ ശരീഅത്ത്മദാരി ഫോര്‍ഡോ ആണവ കേന്ദ്രത്തിനു നേരെയുള്ള യു.എസ് ആക്രമണത്തെ കുറിച്ച തന്റെ ആദ്യ പ്രതികരണത്തില്‍ നേരിട്ടുള്ളതും ഉടനടിയുള്ളതുമായ സൈനിക തിരിച്ചടിക്ക് ആഹ്വാനം ചെയ്തു.
വിമാനത്തിലെ ശുചിമുറിയിൽ നിന്ന് ബോംബ് വെച്ചിട്ടുണ്ടെന്ന ടിഷ്യു പേപ്പറിൽ എഴുതിയ സന്ദേശം കിട്ടിയതിനെ തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്.