തലസ്ഥാന നഗരിയിൽ പൊതുസ്ഥലത്ത് രണ്ട് യുവതികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഏഴംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. യുവതികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ചോദ്യം ചെയ്യലും തെളിവ് ശേഖരണവും ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
പോലീസ് ഉദ്യോഗസ്ഥരായി വേഷംമാറി, പരിശോധനയുടെ മറവിൽ താമസസ്ഥലങ്ങളിൽ അതിക്രമിച്ചു കയറി, തോക്ക് ചൂണ്ടി ആളുകളെ ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന രണ്ട് സൗദി പൗരന്മാർക്ക് മക്ക പ്രവിശ്യയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അബ്ദുറഹ്മാൻ ബിൻ അഹ്മദ് ബിൻ സാലിം അൽ-ഹർബി, സൗദ് ബിൻ ഫുവാദ് ബിൻ ഹസൻ അൽ-മസ്ജാജി എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്.