കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ശക്തമായ സാമ്പത്തിക ഫലങ്ങള്‍ കൈവരിച്ചു. 2024 അവസാനത്തോടെ മൊത്തം ആസ്തികള്‍ 18 ശതമാനം തോതില്‍ വര്‍ധിച്ച് 4,321 ബില്യണ്‍ (4.3 ട്രില്യണ്‍) റിയാലായി. 2023 അവസാനത്തില്‍ ഫണ്ട് ആസ്തികള്‍ 3,664 ബില്യണ്‍ റിയാലായിരുന്നു.
ഉത്തര ജിദ്ദയിലെ അല്‍സലാമ ഡിസ്ട്രിക്ടില്‍ വാണിജ്യ കെട്ടിടത്തില്‍ അഗ്നിബാധ. കൂടുതല്‍ സ്ഥലത്തേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.