ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ വില 4.8 ശതമാനം തോതില്‍ സൗദി അറാംകൊ ഉയര്‍ത്തി. ഒരു ലിറ്റര്‍ ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ വില 1.04 റിയാലില്‍ നിന്ന് 1.09 റിയാലാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് ഇന്നു മുതല്‍ നിലവില്‍ വന്നു.

Read More

ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) സ്വകാര്യ മേഖലയിലെ സ്വദേശികള്‍ക്ക് നടപ്പാക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി വിഹിതം ക്രമാനുഗതമായി വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി വിഹിതമായി അടിസ്ഥാന വേതനത്തിന്റെ 18 ശതമാനത്തിന് തുല്യമായ തുകയാണ് ഇതുവരെ ഗോസിയില്‍ അടക്കേണ്ടിയിരുന്നത്. ഇത് തൊഴിലാളിയും തൊഴിലുടമയും തുല്യമായാണ് വഹിക്കേണ്ടത്. ഇതനുസരിച്ച് തൊഴിലാളികള്‍ പെന്‍ഷന്‍ പദ്ധതി വിഹിതമായി വേതനത്തിന്റെ ഒമ്പതു ശതമാനാണ് അടക്കേണ്ടിയിരുന്നത്.

Read More