മക്കയില്‍ പൊതുസ്ഥലത്തു വെച്ച് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനികളും ബംഗ്ലാദേശുകാരുമാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പോലീസ് അറിയിച്ചു.
കഴിഞ്ഞ ആഴ്ച ജിദ്ദയിൽ വെച്ച് ഹൃദയാഘാതത്തിൽ മരണപ്പെട്ട സമാകോ കമ്പനി ജീവനക്കാരൻ കൊണ്ടോട്ടി നെടിയിരുപ്പ് ചോലമുക്ക് സ്വദേശി പറക്കാടൻ അജയൻ എന്ന ബാബുവിൻ്റെ മൃതദ്ദേഹം മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിച്ചു. ജിദ്ദ കെ എംസിസി വെൽഫയർവിങ്ങ് ചെയർമാൻ മുഹമ്മദ് കുട്ടി പാണ്ടിക്കാടിൻ്റെ നേതൃത്വത്തിൽ ഒരാഴ്ചയായി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിന് ആവശ്യമായ പേപ്പർ വർക്കുകൾ നടന്നുവരികയായിരുന്നു, ജിദ്ദ കിങ്ങ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ച് എംബാം ചെയ്ത മൃതദ്ദേഹം വ്യാഴാഴ്ച വൈകുന്നേരമുള്ള ജിദ്ദ-റിയാദ്-കാലിക്കറ്റ് ഫ്ലൈനാസ് വിമാനത്തിലാണ് അയച്ചത്.