ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയ കേസിലെ പ്രതിയായ സൗദി യുവാവിന് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ഭീകരാക്രമണങ്ങളെ പിന്തുണക്കുകയും സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുവന്ന ഏതാനും ഭീകരര്‍ക്ക് ഒളിച്ചുകഴിയാന്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും സൗദിയില്‍ ഭീകരാക്രമണങ്ങള്‍ക്ക് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ വിദേശത്തു പോയി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും നിര്‍മിക്കുന്നതില്‍ പരിശീലനം നേടുകയും ചെയ്ത അലി ബിന്‍ അലവി ബിന്‍ മുഹമ്മദ് അല്‍അലവിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.
മൂന്നംഗ വാഹന മോഷണ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. വാഹനം ഓഫ് ചെയ്യാതെ ഉടമ പുറത്തിറങ്ങിയ സമയം ലക്ഷ്യമിട്ട് വാഹനം മോഷ്ടിച്ച ശേഷം അത് പൊളിച്ച് സ്‌പെയർ പാർട്‌സായി വിൽക്കുകയായിരുന്നു പ്രതികളുടെ രീതി. നിയമപരമായ നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.