Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 6
    Breaking:
    • സൗദി-റഷ്യ വിസ ഇളവ് കരാർ മെയ് 11 മുതൽ; പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാം
    • കേരള നിയമസഭാ തിരഞ്ഞെടുപ്പ്: ജിദ്ദയിൽ ‘ഫിറ്റ്’ സംഘടിപ്പിച്ച രാഷ്ട്രീയ സംവാദം ശ്രദ്ധേയമായി
    • ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 245 വിദ്യാർഥികളും 58 അധ്യാപകരും; കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രാലയം
    • ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഇസ്രായിലിൽ 4 പേർ കൊല്ലപ്പെട്ടു
    • മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ഹാജിമാർക്ക് നുസുക് കാർഡ് നിർബന്ധം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദിലെ പന്ത്രണ്ടിടങ്ങളിൽ കേളി പി. കൃഷ്ണപിള്ള അനുസ്മരണം ആചരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/08/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: കേളി കലാ സാംസ്‌കാരിക വേദി 76മത് പി. കൃഷ്ണപിള്ള അനുസ്മരണം സമുചിതമായി ആചരിച്ചു.15 രക്ഷാധികാരി സമിതികളുടെ നേതൃത്വത്തില്‍ റിയാദിലെ 12 ഇടങ്ങളിലായാണ് പരിപാടി സംഘടിപ്പിച്ചത്. ബത്ഹ,സനയ്യ, അര്‍ബയിന്‍, മര്‍ഖബ്, ഒലയ്യ, മലസ്, ബദിയ, മുസാഹ്മിയ എന്നീ സമിതികള്‍ സംയുക്തമായും അല്‍ഖര്‍ജ് ,ന്യൂ സനയ്യ, സുലൈ, നസിം, അസീസിയ, ഉമ്മുല്‍ ഹമാം, റോദ, ദവാദ്മി എന്നീ സമിതികള്‍ വെവ്വേറെയുമാണ് അനുസ്മരണങ്ങള്‍ നടത്തിയത്. കെപിഎം സാദിഖ്, സുരേഷ് കണ്ണപുരം, സുരേന്ദ്രന്‍ കൂട്ടായി, സിബ കൂവോട്, ഷമീര്‍ കുന്നുമ്മല്‍, പ്രഭാകരന്‍ കണ്ടോന്താര്‍,
    ജോസഫ് ഷാജി, സെബിന്‍ ഇഖ്ബാല്‍, ഫിറോസ് തയ്യില്‍, ചന്ദ്രന്‍ തെരുവത്ത് എന്നീ കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങള്‍ അനുസ്മരണയോഗങ്ങളില്‍ മുഖ്യപ്രാസംഗികരായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ദുരന്തമാണ് വയനാട്ടിലെ ചൂരല്‍ മലയില്‍ നടന്നിട്ടുള്ളത്. ദുരന്തം നടന്ന് ഒരു മാസം തികയാറായിട്ടും 300 ല്‍ പരം മരണം നടക്കുകയും 119 പേരെ കാണാതാവുകയും 219 കുടുംബങ്ങള്‍ ഇന്നും ക്യാമ്പുകളില്‍ കഴിയുകയും ചെയ്യുന്ന വയനാട്ടിലെ ജനതക്ക് വേണ്ടി ഒരു രൂപയുടെ സഹായം പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പ്രധാന മന്ത്രിയുടെ സന്ദര്‍ശനം വലിയ തോതില്‍ പ്രചാരണ ആയുധമാക്കുകമാത്രമാണ് യൂണിയന്‍ സര്‍ക്കാര്‍ അനുകൂലികള്‍ ചെയ്തിട്ടുള്ളത്. ദുരന്തം നടന്നതിന്റെ അടുത്ത ദിവസം മുതല്‍ തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി മുതല്‍ തുനിഞ്ഞിറങ്ങിയതും ഇന്ത്യന്‍ ജനത കണ്ടു.


    അതേസമയം ബജറ്റില്‍ സംസ്ഥാനങ്ങളോട് കാണിച്ച അവഗണനക്ക് പുറമെ ദുരന്ത മുഖത്തും വിവേചന പരമായ തീരുമാനങ്ങളാണ് യൂണിയന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ത്രിപുരയില്‍ വെള്ളപ്പൊക്ക കെടുതികള്‍ വിലയിരുത്തി സഹായം പ്രഖ്യാപിക്കാന്‍ യൂണിയന്‍ സര്‍ക്കാരിന് നാലു ദിവസം വേണ്ടിവന്നില്ല എന്നതും യാഥാര്‍ത്യമാണ്. ഓരോ പൗരനേയും വിഐപികളായി കാണുന്ന കേരള ജനതയെ ചേര്‍ത്തു പിടിക്കാന്‍ സമൂഹം ഒന്നിച്ചിറങ്ങണമെന്നും വയനാടിന്റെ പുനരധിവാസം വേഗത്തില്‍ സാധ്യമാക്കാന്‍ കേരള സര്‍ക്കാരിനൊപ്പം കൈകോര്‍ക്കണമെന്നും ദുരിത ബാധിതര്‍ക്ക് വേണ്ടത് ഔദാര്യമല്ല, അവരുടെ അവകാശങ്ങളാണ്, അത് സാധ്യമാക്കാന്‍ ജനാതിപത്യ സര്‍ക്കാരിന് മാത്രമേ കഴിയുകയുള്ളൂ എന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.


    അല്‍ഖര്‍ജില്‍ ലിപിന്‍ പശുപതി, രാജന്‍ പള്ളിത്തടം, ന്യൂ സനയ്യയില്‍ ഹുസൈന്‍ മണക്കാട്, താജുദീന്‍, ബദിയ്യ മുസാമിയയില്‍ മധു ബാലുശ്ശേരി കിഷോര്‍ ഇ നിസാം, സുലൈയില്‍ അനിരുദ്ധന്‍, ഷറഫുദീന്‍, നസീമില്‍ ജോഷി പെരിഞ്ഞനം, മുഹമ്മദ് നൗഫല്‍, അസീസിയയില്‍ ഹസ്സന്‍ പുന്നയൂര്‍, റഫീക് ചാലിയം, റൗദയില്‍ സതീഷ് കുമാര്‍ വളവില്‍, വിനയന്‍, ഒലയ്യ, മലസില്‍ ജവാദ് പെരിയാട്ട്, സമീര്‍, ഉമ്മുല്‍ ഹമാമില്‍ ഷാജു പെരുവയല്‍, അബ്ദുല്‍ കരീം ബത്ഹ സനയ്യ അര്‍ബയിന്‍മര്‍ഖബ് എന്നിവിടങ്ങളില്‍ സെന്‍ ആന്റണി പ്രിയ വിനോദ്, ദവാത്മി രാജേഷ് മോഹനന്‍ എന്നിവര്‍ യഥാക്രമം അധ്യക്ഷത വഹിക്കുകയും അനുസ്മരണ കുറിപ്പ് അവതരിപ്പിക്കുകയും ചെയ്തു.

    കേളി കേന്ദ്ര കമ്മറ്റി അംഗങ്ങള്‍, ഏരിയ കമ്മറ്റി അംഗങ്ങള്‍, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങള്‍ എന്നിവര്‍ കൃഷ്ണപിള്ളയെ അനുസ്മരിച്ചു സംസാരിച്ചു. സിംനേഷ് , ഷമീര്‍ പുലാമന്തോള്‍, സുകേഷ് കുമാര്‍, ശ്രീകുമാര്‍ വാസു, ഹാഷിം കുന്നത്തറ, ഷിബു തോമസ്, പി കെ സജീവ്, സമദ്, നൗഫല്‍ സിദ്ധിഖ് ,ഉമ്മര്‍, സുധീര്‍ പോരേടം എന്നിവര്‍ സ്വാഗതവുംമുകുന്ദന്‍, ജെറി തോമസ്, രജീഷ് പിണറായി, കൃഷ്ണന്‍ കുട്ടി, ജയപ്രകാശ്, ഉല്ലാസ്, സി. രാമകൃഷ്ണന്‍, അബ്ദുസ്സലാം,അജിത്എന്നിവര്‍ നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Keli Riyadh
    Latest News
    സൗദി-റഷ്യ വിസ ഇളവ് കരാർ മെയ് 11 മുതൽ; പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാം
    06/04/2026
    കേരള നിയമസഭാ തിരഞ്ഞെടുപ്പ്: ജിദ്ദയിൽ ‘ഫിറ്റ്’ സംഘടിപ്പിച്ച രാഷ്ട്രീയ സംവാദം ശ്രദ്ധേയമായി
    06/04/2026
    ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 245 വിദ്യാർഥികളും 58 അധ്യാപകരും; കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രാലയം
    06/04/2026
    ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഇസ്രായിലിൽ 4 പേർ കൊല്ലപ്പെട്ടു
    06/04/2026
    മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ഹാജിമാർക്ക് നുസുക് കാർഡ് നിർബന്ധം
    06/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version