Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 6
    Breaking:
    • സൗദി-റഷ്യ വിസ ഇളവ് കരാർ മെയ് 11 മുതൽ; പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാം
    • കേരള നിയമസഭാ തിരഞ്ഞെടുപ്പ്: ജിദ്ദയിൽ ‘ഫിറ്റ്’ സംഘടിപ്പിച്ച രാഷ്ട്രീയ സംവാദം ശ്രദ്ധേയമായി
    • ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 245 വിദ്യാർഥികളും 58 അധ്യാപകരും; കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രാലയം
    • ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഇസ്രായിലിൽ 4 പേർ കൊല്ലപ്പെട്ടു
    • മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ഹാജിമാർക്ക് നുസുക് കാർഡ് നിർബന്ധം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    പി.ജയരാജന്റെ പ്രസ്താവന: സർക്കാർ നിലപാട് വ്യക്തമാക്കണം – പ്രവാസി വെൽഫയർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/09/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമ്മാം : കേരളത്തിലെ മുസ്‌ലിം ചെറുപ്പക്കാർ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെന്ന
    സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്റെ പ്രസ്താവനയിൽ കേരളം ഭരിക്കുന്ന ഇടത് സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് പ്രവാസി വെൽഫയർ ഈസ്റ്റൺ പ്രൊവിൻസ് കമ്മിറ്റി ആവശ്യപ്പെട്ടു.മുഖ്യമന്ത്രി പിണറായി വിജയൻ സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവർ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കണം.

    കേരളത്തെ ലക്ഷ്യം വെച്ച് സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന തുടർച്ചയായ നുണപ്രചാരണങ്ങളുടെ മെഗാഫോണുകൾ ആയി സി പി എം നേതാക്കൾ മാറുന്നത് സ്ഥിരം കാഴ്ചയാവുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലൗ ജിഹാദ് പോലെയുള്ള സംഘ്പരിവാർ നിർമിതികൾ കേരളത്തിൽ പ്രചരിപ്പിച്ചതിൽ സി പി എം നേതാക്കൾക്ക് കാര്യമായ പങ്കുണ്ട്. ഇസ്‌ലാംഭീതി ഉയർത്തി രാഷ്ട്രീയനേട്ടം ഉണ്ടാക്കുന്ന സംഘ്പരിവാർ തന്ത്രത്തെ കോപ്പിയടിക്കാനാണ് ഇത് വഴി സി പി എം ശ്രമിക്കുന്നത്.

    കഴിഞ്ഞ എട്ടു വർഷമായി കേരളത്തിൽ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത് ജയരാജന്റെ പാർട്ടിയാണ്. കേരളത്തിൽ നിന്ന് തീവ്രവാദപ്രവർത്തനങ്ങൾക്ക് യുവാക്കൾ റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് സർക്കാർ നൽകിയ മറുപടികൾക്ക് വിരുദ്ധമാണ് ഇപ്പോൾ ജയരാജൻ സ്വീകരിച്ചിട്ടുള്ള സമീപനം.

    പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കുന്നതിന് വേണ്ടി ഇസ്‌ലാംവിരുദ്ധ പ്രചാരണം ശക്തിപ്പെടുത്താൻ സി പി എം തീരുമാനിച്ചതിന്‍റെ ഭാഗമാണോ ജയരാജന്റെ പ്രസ്താവന എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

    ആർ എസ് എസിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യ ഭരിക്കുകയും ന്യൂനപക്ഷങ്ങളെയും പിന്നാക്ക ജനവിഭാഗങ്ങളെയും നിരന്തരമായ വംശഹത്യക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന വർത്തമാന സാഹചര്യത്തിലാണ് കാര്യങ്ങളെ വഴിതിരിച്ചു വിടുന്ന രീതിയിൽ ജയരാജനെ പോലെയുള്ളവർ സംസാരിക്കുന്നത്. ഇത്തരം രാഷ്ട്രീയവഞ്ചനകളെ തിരിച്ചറിയാൻ കേരളീയ സമൂഹത്തിന് കഴിയേണ്ടതുണ്ടുന്ന് യോഗത്തിൽ സംസാരിച്ച ഈസ്റ്റൺ പ്രൊവിൻസ് വൈസ് പ്രസിഡന്റ് സിറാജ് തലശേരി പറഞ്ഞു. ഷബീർ ചാത്തമംഗലം അധ്യക്ഷത വഹിച്ചു. സുനില സലീം സ്വാഗതം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സൗദി-റഷ്യ വിസ ഇളവ് കരാർ മെയ് 11 മുതൽ; പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാം
    06/04/2026
    കേരള നിയമസഭാ തിരഞ്ഞെടുപ്പ്: ജിദ്ദയിൽ ‘ഫിറ്റ്’ സംഘടിപ്പിച്ച രാഷ്ട്രീയ സംവാദം ശ്രദ്ധേയമായി
    06/04/2026
    ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 245 വിദ്യാർഥികളും 58 അധ്യാപകരും; കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രാലയം
    06/04/2026
    ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഇസ്രായിലിൽ 4 പേർ കൊല്ലപ്പെട്ടു
    06/04/2026
    മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ഹാജിമാർക്ക് നുസുക് കാർഡ് നിർബന്ധം
    06/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version