Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 9
    Breaking:
    • ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ മലയാളി നാഗ്പൂരില്‍ അറസ്റ്റില്‍
    • അഡ്വ. സണ്ണി ജോസഫ് പുതിയ കെ.പി.സി.സി പ്രസിഡന്റ്
    • വ്യാജ പ്രചരണം നടത്തിയ 8000ത്തിലധികം അക്കൗണ്ടുകൾ പൂട്ടിച്ച് എക്സ്
    • ഹലീമാബീവിയുടെ നാട്ടിലൂടെ അൽബാഹയിലേക്ക്
    • ദമാമിൽനിന്ന് ലാഹോറിലേക്ക് പുറപ്പെട്ട വിമാനത്തെ പാക്കിസ്ഥാൻ കവചമായി ഉപയോഗിച്ചു- ഇന്ത്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    മക്ക നിവാസികളുടെ അനധികൃത ഹജ് തടയാന്‍ ഏകദിന ഹജ് പാക്കേജ് വരുന്നു

    ബഷീർ ചുള്ളി്യോട്By ബഷീർ ചുള്ളി്യോട്23/05/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – മക്ക നിവാസികളായ സ്വദേശികളും വിദേശികളും അനധികൃതമായി ഹജ് നിര്‍വഹിക്കുന്ന പ്രവണത തടയാന്‍ ഏകദിന ഹജ് പാക്കേജ് ആരംഭിക്കുന്ന കാര്യം ഹജ്, ഉംറ മന്ത്രാലയം പഠിക്കുന്നു. ഈ പാക്കേജില്‍ അറഫയിലും മിനായിലും താമസസൗകര്യമുണ്ടാകില്ല. കൂട്ടംചേരല്‍ പോയിന്റുകളില്‍ നിന്ന് അത്യാധുനിക ബസുകളില്‍ തീര്‍ഥാടകരെ അറഫയിലെത്തിക്കുക മാത്രമാണ് ഈ പാക്കേജില്‍ ചെയ്യുക. ഹാജിമാര്‍ക്ക് ലഘുഭക്ഷണവും വെള്ളവും ജ്യൂസുകളും വിതരണം ചെയ്യും. ഇതിനുള്ള പണം മുന്‍കൂട്ടി ഈടാക്കും.
    മുന്‍ വര്‍ഷങ്ങളില്‍ ഹജ് നിര്‍വഹിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയും മക്കയിലെ ദേശീയ അഡ്രസ് സ്ഥിരീകരിച്ചും തീര്‍ഥാടകര്‍ക്ക് ഹജ് പെര്‍മിറ്റ് അനുവിക്കും. മക്ക നിവാസികളായ സൗദി പൗരന്മാര്‍ക്കും നിയമാനുസൃത ഇഖാമയില്‍ മക്കയില്‍ താമസിക്കുന്ന വിദേശികള്‍ക്കുമാണ് ഏകദിന പാക്കേജ് പ്രകാരം ഹജ് നിര്‍വഹിക്കാന്‍ അവസരമൊരുക്കുക. ദുല്‍ഹജ് ഒമ്പതിന് അറഫ ദിനത്തില്‍ ദുഹ്ര്‍ നമസ്‌കാരാനന്തരമാണ് ഇവരെ അറഫയിലേക്ക് പോകാന്‍ അനുവദിക്കുക. അറഫയില്‍ ഇവര്‍ ബസുകളില്‍ കഴിച്ചുകൂട്ടേണ്ടിവരും. അറഫ സംഗമത്തില്‍ പങ്കെടുത്ത് മുസ്ദലിഫയില്‍ രാപാര്‍ത്ത് ദുല്‍ഹജ് ഒമ്പതിന് അര്‍ധരാത്രിക്കു ശേഷം കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍ രാപാര്‍ക്കാന്‍ മക്കയിലെ തങ്ങളുടെ താമസസ്ഥലങ്ങളിലേക്ക് മടങ്ങേണ്ടിവരും. ഏകദിന പാക്കേജില്‍ ഹജ് നിര്‍വഹിക്കുന്ന മക്ക നിവാസികളുടെ ബസുകള്‍ക്ക് പ്രത്യേക ട്രാക്ക് നീക്കിവെക്കും. മിനായില്‍ രാപാര്‍ക്കാന്‍ സൗകര്യം ലഭിക്കാത്ത മക്ക നിവാസികള്‍ക്ക് മക്കയിലെ തങ്ങളുടെ താമസസ്ഥലങ്ങളില്‍ രാപാര്‍ക്കാവുന്നതാണെന്ന് ഏതാനും പണ്ഡിതര്‍ നല്‍കിയ മതവിധികളുടെ അടിസ്ഥാനത്തിലാണ് ഏകദിന ഹജ് പാക്കേജ് നടപ്പാക്കുന്ന കാര്യം ഹജ്, ഉംറ മന്ത്രാലയം പഠിക്കുന്നത്.
    ഹജ്, ഉംറ മന്ത്രാലയത്തിന്റെ പുതിയ നീക്കത്തെ മക്ക നിവാസികള്‍ വ്യാപകമായി സ്വാഗതം ചെയ്തു. നിലവിലെ സാഹചര്യത്തില്‍ ഹജ് നിര്‍വഹിക്കാന്‍ ഭീമമായ പണം ആവശ്യമാണെന്ന് മക്ക നിവാസിയായ സൗദി പൗരന്‍ ത്വലാല്‍ അല്‍സഹ്‌റാനി പറഞ്ഞു. അഞ്ചും അതിലധികവും അംഗങ്ങളുള്ള പല കുടുംബങ്ങള്‍ക്കും കുടുംബ സമേതം ഹജ് നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തില്‍ ഏകദിന ഹജ് പാക്കേജ് പലര്‍ക്കും നിയമാനുസൃതം ഹജ് നിര്‍വഹിക്കാന്‍ അവസരമൊരുക്കും. ഹജ് ഭംഗിയായി ക്രമീകരിക്കാനും അനധികൃത ഹാജിമാര്‍ പുണ്യസ്ഥലങ്ങളില്‍ നുഴഞ്ഞുകയറുന്നത് തടയാനും പുതിയ പാക്കേജ് സഹായിക്കുമെന്നും ത്വലാല്‍ അല്‍സഹ്‌റാനി പറഞ്ഞു.
    മക്ക നിവാസികളായ സൗദി പൗരന്മാരും വിദേശികളും പെര്‍മിറ്റില്ലാതെ ഹജ് നിര്‍വഹിക്കുന്ന പ്രവണത പൂര്‍ണമായും ഇല്ലാതാക്കാന്‍ കുറഞ്ഞ ചെലവിലുള്ള ഏകദിന ഹജ് പാക്കേജ് സഹായിക്കുമെന്ന് മുഹമ്മദ് ഹാമിദ് പറഞ്ഞു. മക്ക നിവാസികള്‍ നിയമ വിരുദ്ധമായി ഹജ് നിര്‍വഹിക്കുന്ന പ്രവണത ഇപ്പോഴും നിലവിലുണ്ടെന്ന് ഖാലിദ് അല്‍ഹദ്‌ലി പറഞ്ഞു. നിയമാനുസൃതം ഹജ് നിര്‍വഹിക്കുന്നവര്‍ക്ക് പ്രയാസരഹിതമായും സുഗമമായും ഹജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും പെര്‍മിറ്റില്ലാത്തവരെയും നിയമ ലംഘകരെയും തടയാനും മുഴുവന്‍ വകുപ്പുകളും വലിയ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കുറഞ്ഞ ചെലവില്‍ ഹജ് നിര്‍വഹിക്കാന്‍ മക്ക നിവാസികള്‍ക്ക് അവസരമൊരുക്കുന്നതിലൂടെ ഓരോ വര്‍ഷവും മക്കയില്‍ നിന്ന് പുണ്യസ്ഥലങ്ങളില്‍ നുഴഞ്ഞുകയറി അനധികൃതമായി ഹജ് നിര്‍വഹിക്കുന്ന പ്രവണത ഇല്ലാതാക്കാനാകുമെന്നും ഖാലിദ് അല്‍ഹദ്‌ലി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj
    Latest News
    ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ മലയാളി നാഗ്പൂരില്‍ അറസ്റ്റില്‍
    09/05/2025
    അഡ്വ. സണ്ണി ജോസഫ് പുതിയ കെ.പി.സി.സി പ്രസിഡന്റ്
    09/05/2025
    വ്യാജ പ്രചരണം നടത്തിയ 8000ത്തിലധികം അക്കൗണ്ടുകൾ പൂട്ടിച്ച് എക്സ്
    09/05/2025
    ഹലീമാബീവിയുടെ നാട്ടിലൂടെ അൽബാഹയിലേക്ക്
    09/05/2025
    ദമാമിൽനിന്ന് ലാഹോറിലേക്ക് പുറപ്പെട്ട വിമാനത്തെ പാക്കിസ്ഥാൻ കവചമായി ഉപയോഗിച്ചു- ഇന്ത്യ
    09/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.