Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, May 14
    Breaking:
    • സൗദിയിൽ സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ പുറത്തിറക്കാൻ കരാർ
    • കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ഉയർത്തിക്കെട്ടി
    • കൊടുവാളുമായി ഭർത്താവ്; താമരശ്ശേരിയിൽ വീട് വിട്ടോടിയ യുവതിയും മകളും വാഹനത്തിന് മുമ്പിൽ ചാടി ജീവനൊടുക്കാൻ ശ്രമം, രക്ഷിച്ച് നാട്ടുകാർ
    • രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബലിന് പുതിയ സാരഥികള്‍
    • ഹൃദയാഘാതം: മലപ്പുറം കോക്കൂർ സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    റമദാൻ ആത്മസംസ്‌കരണത്തിനുള്ള മനോഹരമായ അവസരം: അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/03/2025 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: വ്യക്തിയില്‍ നിന്ന് തുടങ്ങി കുടുംബത്തിലൂടെ സമൂഹത്തിലേക്ക് പടരേണ്ട സ്‌നേഹവും സാഹോദര്യവും വിട്ടുവീഴ്ചയും മാനവികതയും മാനുഷികതയുമടങ്ങിയ പ്രകൃതി മതമാണ് പ്രവാചകന്‍ കാണിച്ചു തന്നിട്ടുള്ളതെന്നും വ്യക്തികളും സമൂഹവും പ്രവാചക മാതൃകയനുസരിച്ചു പ്രവര്‍ത്തിക്കുമ്പോഴാണ് സമൂഹത്തിലും ലോകത്തിലാകെയും ശാന്തിയും സമാധാനവും സാധ്യമാവുന്നതെന്നും അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു. റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റമദാന്‍ നിശാ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
    പ്രവാചക മാതൃക പിന്തുടർന്ന് വിജയ മാതൃക തീര്‍ത്തവരിലെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഉദാഹരണമാണ് കേരളത്തിലെ മുസ്ലിം സമൂഹം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മത രാഷ്ട്രീയ ബോധങ്ങള്‍ സാമൂഹിക നന്മക്ക് വേണ്ടി പരസ്പര ബഹുമാനത്തോടെയും സാഹോദര്യത്തോടെയും പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നാം ബഹുദൂരം മുന്നോട്ട് പോയത്. സാമൂഹികമായ അത്തരം എല്ലാ ലക്ഷ്യങ്ങളിലേക്കും ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരെ പോലെയുള്ള പണ്ഡിത ലോകം അനുഗ്രഹിച്ചിരുത്തിയ പാണക്കാട് സാദാത്തീങ്ങളുടെ നേതൃത്വം മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ആശയവ്യത്യാസങ്ങള്‍ മറന്ന് പൊതുനന്മക്കായി വിവിധ സംഘടനകള്‍ കൂടി ആ നേതൃത്വത്തിന് കീഴില്‍ ഒന്നിച്ചിരുന്നു. വര്‍ത്തമാന കാലത്ത് നമ്മെ ഭയപ്പെടുത്തുന്ന സാമൂഹിക ക്രമങ്ങളിലേക്ക് സമൂഹം നടന്നടുക്കുന്നതില്‍ എല്ലാവരും ഉത്തരവാദികളാണെന്നും സംഘടനകള്‍ തമ്മിലെയും സംഘടനകള്‍ക്കുള്ളിയും കലഹങ്ങള്‍ പോലും പുതിയ തലമുറയെ ആരാജകത്വത്തിലേക്ക് നയിക്കാന്‍ കാരണമാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി. പി മുസ്തഫ ഉദ്ഘാടനം ചെയ്തു. റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് സുഹൈല്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത് ആശംസകള്‍ നേര്‍ന്നു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നജീബ് നെല്ലാംകണ്ടി, ഷമീര്‍ പറമ്പത്ത്, നാസര്‍ മാങ്കാവ്, അബ്ദുറഹ്മാന്‍ ഫറോക്ക്, കോഴിക്കോട് ജില്ലാ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി കുഞ്ഞോയി കോടമ്പുഴ, വര്‍ക്കിംഗ് പ്രസിഡന്റ് റഷീദ് പടിയങ്ങല്‍, ഫൈസല്‍ പൂനൂര്‍ എന്നിവര്‍ എന്നിവര്‍ സന്നിഹിതരായി. റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ജാഫര്‍ സാദിഖ് പുത്തൂര്‍മഠം സ്വാഗതവും ട്രഷറര്‍ റാഷിദ് ദയ നന്ദിയും പറഞ്ഞു. ജാഫര്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.
    ഗഫൂര്‍ എസ്റ്റേറ്റ്മുക്ക്, മുഹമ്മദ് എന്‍ കെ, ലത്തീഫ് മടവൂര്‍, മുജീബ് മൂത്താട്ട്, ഫൈസല്‍ ബുറൂജ്, ഫൈസല്‍ വടകര, നാസര്‍ കൊടിയത്തൂര്‍, റസാഖ് മയങ്ങില്‍, മനാഫ് മണ്ണൂര്‍, സൈദ് മീഞ്ചന്ത എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Onampilly mohammed Faizy Ramadan
    Latest News
    സൗദിയിൽ സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ പുറത്തിറക്കാൻ കരാർ
    14/05/2025
    കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ഉയർത്തിക്കെട്ടി
    14/05/2025
    കൊടുവാളുമായി ഭർത്താവ്; താമരശ്ശേരിയിൽ വീട് വിട്ടോടിയ യുവതിയും മകളും വാഹനത്തിന് മുമ്പിൽ ചാടി ജീവനൊടുക്കാൻ ശ്രമം, രക്ഷിച്ച് നാട്ടുകാർ
    14/05/2025
    രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബലിന് പുതിയ സാരഥികള്‍
    14/05/2025
    ഹൃദയാഘാതം: മലപ്പുറം കോക്കൂർ സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
    14/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version