റിയാദ്- ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച വനിതാ വേദി ഭാരവാഹികള്‍ ചുമതലയേറ്റു. മലസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷുക്കൂര്‍ ആലുവ അധ്യക്ഷത വഹിച്ചു. ഒഐസിസി വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു. വനിതാ വേദിയുടെ അധികാര കൈമാറ്റ ചുമതല റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ വനിതാ വേദി പ്രസിഡന്റ് മൃദുല വിനീഷിന് കെമാറി. ഗ്ലോബല്‍ കമ്മിറ്റി കണ്‍വീനര്‍ റഷീദ് കൊളത്തറ, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സജീര്‍ പൂന്തുറ, റിയാദ് വനിത വേദി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി വല്ലി ജോസ്, വൈസ് പ്രസിഡന്റുമാരായ സ്മിത മുഹിയുദ്ധീന്, ജാന്‍സി പ്രഡിന്, ജനറല്‍ സെക്രട്ടറി ഷീന റെജി, സെക്രട്ടറിമാരായ റീന ജോജി,ശരണ്യ ആഘോഷ്, സിംന നൗഷാദ്,ജോജി ബിനോയ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വനിതാ വേദി രൂപീകരണ കമ്മിറ്റി കണ്‍വീനര്‍ സുരേഷ് ശങ്കര്‍ ആമുഖ പ്രഭാഷണം നടത്തി. ഒഐസിസി ജനറല്‍ സെക്രട്ടറി നിഷാദ് ആലംങ്കോട് സ്വാഗതവും വനിതാ വേദി ട്രഷറര്‍ സൈഫുന്നീസ സിദ്ദിക്ക് നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group