Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 15
    Breaking:
    • സൗദി അറാംകൊ അമേരിക്കൻ കമ്പനികളുമായി 90 ബില്യൺ ഡോളറിന്റെ 34 കരാറുകൾ ഒപ്പുവെച്ചു
    • ഗാസയിൽ നിന്ന് നൂറിലേറെ രോഗികളെ യു.എ.ഇ ആശുപത്രികളിലെത്തിച്ചു
    • 1.2 ട്രില്യൺ ഡോളറിന്റെ കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും അമേരിക്കയും
    • വയനാട്ടിൽ റിസോർട്ടിലെ ടെന്റ് തകർന്നുവീണു; യുവതി മരിച്ചു
    • ഇസ്രായിൽ വംശഹത്യാ രാഷ്ട്രമെന്ന് സ്പെയിൻ പ്രധാനമന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    പ്രിയങ്കയുടെ വരവ് രാജ്യത്തിന്റെ രാഷ്ടീയ ഗതിയില്‍ മാറ്റം വരുത്തും; അഡ്വ. ബിന്ദു കൃഷ്ണ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/12/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: പ്രിയങ്ക ഗാന്ധിയുടെ വിജയം രാജ്യത്തിന്റെ രാഷ്ട്രീയ ഗതിയില്‍ മാറ്റത്തിന്റെ തുടക്കമാണെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗവും മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയുമായ അഡ്വ.ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വനിതാ വേദി റിയാദ് അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ബി വിത്ത് ബിന്ദു കൃഷ്ണ’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്ത്രീ സമത്വത്തിന് പ്രാധാന്യം നല്‍കിയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീ സമൂഹത്തെ മുന്‍പന്തിയിലേക്ക് കൊണ്ട് വരുകയും അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരങ്ങള്‍ നല്‍കുകയും ചെയ്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. എന്നാല്‍ മുഖ്യധാര പാര്‍ട്ടികള്‍ എന്ന് അവകാശപ്പെടുന്നവര്‍ സ്ത്രീകളെ അവരുടെ ഒരു കമ്മിറ്റികളില്‍ പോലും ഇടം നല്‍കുന്നില്ല എന്ന വസ്തുത നാം തിരിച്ചറിയണം. രാജ്യം കൈവരിച്ച ഓരോ നേട്ടങ്ങള്‍ക്കും മുന്നേറ്റത്തിനും കാരണം കോണ്‍ഗ്രസാണ്. ഇന്ത്യയില്‍ മോദി ഭരണകൂടം അദാനിയുടെയും അംബാനിയുടെയും ഭരണകര്‍ത്താക്കളായി മാറുകയാണ്. ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ജാതിയുടെ പേരിലും മനുഷ്യരെ കൊന്ന് കൊലവിളി നടക്കുന്നവര്‍ക്കെതിരെ ഒത്താശ ചെയ്യുന്ന ഭരണകൂടമായി മാറിയിരിക്കുന്നു മോദി സര്‍ക്കാര്‍. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ ആത്മാവ് വീണ്ടെടുക്കാന്‍ ഗാന്ധി കുടുംബത്തിലൂടെ സാധ്യമാകും എന്നത് കഴിഞ്ഞ കാലങ്ങളില്‍ കണ്ടതാണന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

    ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി വനിതാവേദി പ്രസിഡന്റ് മൃദുല വിനീഷ് അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരന്‍ പിള്ള മുഖ്യാഥിയായി. ഒഐസിസി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ കുഞ്ഞി കുമ്പള, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും വനിതാ വേദി ചുമതലയുമുള്ള സുരേഷ് ശങ്കര്‍, ഗ്ലോബല്‍ കമ്മിറ്റി അംഗങ്ങളായ ശിഹാബ് കൊട്ടുകാട്, ഷാജി കുന്നിക്കോട്, നാഷണല്‍ കമ്മിറ്റി അംഗം റഹിമാന്‍ മുനമ്പത്ത്, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സലീം കളക്കര, കണ്ണൂര്‍ ജില്ല ആക്റ്റിംഗ് പ്രസിഡന്റ് അബ്ദുല്‍ മുനീര്‍, ഇന്ത്യന്‍ എംബസി സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ ഷഹനാസ് അബ്ദുല്‍ ജലീല്‍, കെഎംസിസി വനിതാവേദി റിയാദ് പ്രസിഡന്റ് റഹ്മത്ത് അശ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.

    അഡ്വ. കുമ്പളത്ത് ശങ്കരന്‍പിള്ള, ഇന്ത്യന്‍ എംബസി സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ ഷഹനാസ് അബ്ദുല്‍ ജലീല്‍, പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ഒഐസിസി റിയാദ് പത്തനംതിട്ട ജില്ല പ്രസിഡന്റ് കെ.കെ തോമസ്, നൃത്ത അധ്യാപിക ബിന്ദു ടീച്ചര്‍, എന്നിവരെ ആദരിച്ചു. വിവിധ ജില്ല കമ്മിറ്റികളുടെയും മുസാഹ്മിയ യൂണിറ്റിന്റെയും നേതൃത്വത്തില്‍ മുഖ്യാതിഥിക്ക് ആദരവ് നല്‍കി. വനിതാവേദി വൈസ് പ്രസിഡന്റ് സ്മിത മുഹിയിദ്ദീന്‍ ആമുഖവും സംഘടനാ ജനറല്‍ സെക്രട്ടറി ജാന്‍സി പ്രെഡിന്‍ സ്വാഗതവും വനിതാ വേദി ട്രഷറര്‍ സൈഫുന്നീസ സിദ്ധീഖ് നന്ദിയും പറഞ്ഞു.

    വനിതാ വേദി ഭാരവാഹികളായ ബൈമി സുബിന്‍,സിംന നൗഷാദ്, ശരണ്യ ആഘോഷ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. പോള്‍ സ്റ്റാര്‍, മണി ബ്രദഴ്‌സ്, നവ്യ ഡാന്‍സ് അക്കാഥമി എന്നി നൃത്തവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും റിയാദിലെ കലാകാരന്മാര്‍ അവതരിപ്പിച്ച ഗാനമേളയും ചടങ്ങിന് നവ്യാനുഭൂതിയേകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    OICC Riyadh
    Latest News
    സൗദി അറാംകൊ അമേരിക്കൻ കമ്പനികളുമായി 90 ബില്യൺ ഡോളറിന്റെ 34 കരാറുകൾ ഒപ്പുവെച്ചു
    15/05/2025
    ഗാസയിൽ നിന്ന് നൂറിലേറെ രോഗികളെ യു.എ.ഇ ആശുപത്രികളിലെത്തിച്ചു
    15/05/2025
    1.2 ട്രില്യൺ ഡോളറിന്റെ കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും അമേരിക്കയും
    15/05/2025
    വയനാട്ടിൽ റിസോർട്ടിലെ ടെന്റ് തകർന്നുവീണു; യുവതി മരിച്ചു
    15/05/2025
    ഇസ്രായിൽ വംശഹത്യാ രാഷ്ട്രമെന്ന് സ്പെയിൻ പ്രധാനമന്ത്രി
    15/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.