റിയാദ് : മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മലബാറിലെ കോണ്‍ഗ്രസിന്റെ ചാലകശക്തിയുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ ഒഐസിസി മലപ്പുറം ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന ‘ആര്യാടനോര്‍മ്മയില്‍’ എന്ന പരിപാടി സെപ്റ്റംബര്‍ 27 ന് വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ബത്ഹ ഡി പാലസില്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംഭവ ബഹുലമായ ആര്യാടന്റെ കഥയും കാലവും പറയാനും ആനുകാലിക രാഷ്ട്രീയ വിഷയത്തില്‍ സംസാരിക്കാനും കെ പി സി സി സെക്രട്ടറിയും വിഖ്യാത ചാനല്‍ ഡിബേറ്ററുമായ കെ പി നൗഷാദ് അലി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യാതിയായി പങ്കെടുക്കും. റിയാദിലെ മുതിര്‍ന്ന നേതാക്കളും,പ്രവര്‍ത്തകരും,കുടുംബങ്ങളും പങ്കെടുക്കുന്ന പരിപാടി അവിസ്മരണീയമാക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പറഞ്ഞു.
റിയാദിലെ ഒഐസിസി പ്രവര്‍ത്തകരും നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവും സംഘടനാ യാത്രക്ക് കൃത്യമായ ദിശാബോധം നല്‍കിയ രാഷ്ട്രീയ ഗുരു കൂടിയായിരുന്നു ആര്യാടനെന്നും അദ്ദേഹത്തിന്റെ നാമധേയത്തില്‍ ഉപകാരപ്രദമായ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഒഐസിസി മലപ്പുറം ജില്ല ആലോചിക്കുന്നെണ്ടെന്ന് ജില്ല പ്രസിഡണ്ട് സിദ്ദീഖ് കല്ലുപറമ്പന്‍ പറഞ്ഞു.
ഡിപാലസില്‍ നടക്കുന്ന പരിപാടിയില്‍ ‘ആര്യാടന്‍ നടന്ന വഴിയിലൂടെ’ എന്ന തലവാചകത്തില്‍ ഫോട്ടോ, ഡോക്യൂമെന്ററി പ്രദര്‍ശനം നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ കെപി നൗഷാദ് അലി, സിദ്ദിഖ് കല്ലുപറമ്പന്‍, അബ്ദുള്ള വല്ലാഞ്ചിറ, വഹീദ് വാഴക്കാട്, ജംഷദ് തുവ്വൂര്‍ എന്നിവര്‍ പങ്കെടുത്തു.