ജിദ്ദ- കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഒ.ഐ.സി.സിയുടെ തിരുവനന്തുരം ജില്ലാ കമ്മിറ്റി അംഗം നാസിമുദ്ദീൻ മണനാക്കിന്റെ മാതാവ് റംല ബീവി(75)ജിദ്ദയിൽ നിര്യാതയായി. ഉംറ നിർവഹിക്കാൻ എത്തിയതായിരുന്നു. ഉംറ നിർവഹിച്ച ശേഷം അടുത്ത ദിവസം മദീനയിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.
ജിദ്ദയിൽ താമസിക്കുന്ന നാസിമുദ്ദീനൊപ്പം കഴിയുകയായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ജാമിഅ ആശുപത്രിയിൽ പ്രവേശിപ്പിച്ച റംല ബീവി രാത്രിയാണ് മരിച്ചത്. ജിദ്ദയിൽ മറവുചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group