നജ്റാൻ: ഒ.ഐ.സി.സി നജ്റാൻ കമ്മിറ്റി 2025 ലെ കലണ്ടർ പ്രകാശനം ചെയ്തു. ഒ.ഐ.സിസി നജ്റാൻ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ റോയൽ ഇമ്പീരിയൽ ഇവന്റ് മാനേജ്മെന്റ് പ്രതിനിധികളായ ഷൈജു ചോഴിക്കാടൻ, വിപിൻ സത്യനേശൻ എന്നിവരിൽനിന്നും എം കെ ഷാക്കിർ കോടശേരി കലണ്ടർ ഏറ്റുവാങ്ങി. റഷീദ് കൊല്ലത്തിന് ആദ്യ കലണ്ടർ കൈമാറി. ഒ.ഐ.സി.സി നേതാക്കളായ ടി എൽ അരുൺ കുമാർ ( ജന: സെക്രട്ടറി ), തുളസിധരൻ നായർ ( ട്രഷറർ ). ക്രിസ്റ്റിൻ രാജ്, ഫൈസൽ പൂക്കോട്ടും പാടം, ബിനിൽ അനീഷ്, സുരേഷ്, യാസിൻ ബാവ തുടങ്ങിയവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group