റിയാദ്: റിയാദിലെ പ്രധാന മലയാളി സംഘടനകളുടെ കൂട്ടായ്മയായ എന്‍. ആര്‍. കെ ഫോറം റിയാദ് പുനസ്സംഘടിപ്പിച്ചു. കോവിഡ് 19ന് ശേഷം വിവിധ കാരണങ്ങളാല്‍ പ്രവര്‍ത്തനം നിലച്ചിരുന്ന എന്‍. ആര്‍. കെ ഫോറമാണ് പുനസ്സംഘടിപ്പിച്ചത്. കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി. പി. മുസ്തഫയാണ് എന്‍. ആര്‍ കെ ഫോറത്തിന്റെ പുതിയ ചെയര്‍മാന്‍. കേളിയുടെ രക്ഷധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായി ജനറല്‍ കണ്‍വീനര്‍ ആണ്. ഒ.ഐ.സി.സി പ്രതിനിധി കുഞ്ഞി കുമ്പളയാണ് ട്രഷറര്‍. വൈസ് ചെയര്‍മാന്മാര്‍: ശുഹൈബ് പനങ്ങാങ്ങര, അഷ്‌റഫ് മൂവാറ്റുപുഴ, ജോണ്‍ ക്‌ളീറ്റസ്, ഫിറോസ്, ശുഹൈബ്, ജലീല്‍ തിരൂര്‍.
ജോ. കണ്‍വീനര്‍മാര്‍: നാസര്‍ കാരകുന്ന്, സുധീര്‍ കുമ്മിള്‍, അഡ്വ. അബ്ദുല്‍ ജലീല്‍, അലി ആലുവ, ഉമര്‍ മുക്കം, അസീസ് വെങ്കിട്ട. ജോ. ട്രഷറര്‍: യഹ്‌യ കൊടുങ്ങല്ലൂര്‍. 41 അംഗങ്ങള്‍ അടങ്ങിയ ജനറല്‍ കൗണ്‍സിലും 25 അംഗങ്ങള്‍ അടങ്ങിയ നിര്‍വ്വാഹക സമിതിയും നിലവില്‍ വന്നു.
ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ സി. പി. മുസ്തഫ അധ്യക്ഷനായിരുന്നു. സുരേന്ദ്രന്‍ കൂട്ടായി സ്വാഗതവും യഹ്‌യ കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.