ജിദ്ദ – ഉത്തര സൗദിയിലെ വിവിധ നഗരങ്ങൾ അതിശൈത്യത്തിന്റെ പിടിയിൽ. ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഉത്തര അതിർത്തി പ്രവിശ്യയിലെ തുറൈഫ് നഗരത്തിലാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇവിടെ കുറഞ്ഞ താപനില മൈനസ് ഒരു ഡിഗ്രി സെൽഷ്യസ് ആയിരുന്നു. തബൂക്കിൽ ഒരു ഡിഗ്രി സെൽഷ്യസും അറാർ, ഖുറയ്യാത്ത് എന്നിവിടങ്ങളിൽ രണ്ടു ഡിഗ്രിയും സകാക്കയിലും അൽസൂദയിലും മൂന്നു ഡിഗ്രി സെൽഷ്യസും ഹായിൽ, റഫ്ഹാ എന്നിവിടങ്ങളിൽ നാലു ഡിഗ്രി സെൽഷ്യസും മജ്മ, ബുറൈദ എന്നിവിടങ്ങളിൽ അഞ്ചു ഡിഗ്രി സെൽഷ്യസുമായിരുന്നു ഏറ്റവും കുറഞ്ഞ താപനിലയെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



