മദീന:– പെരുന്നാള്‍ ദിവസങ്ങളില്‍ റൂമുകളും സ്യൂട്ടുകളും കാലിയില്ലെന്ന് ബാനറുകള്‍ ഉയര്‍ത്തി മദീനയിലെ ഹോട്ടലുകള്‍. റമദാന് അവസാനത്തില്‍ പ്രവാചക നഗരിയിലെ ഹോട്ടലുകളില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. പെരുന്നാള്‍ നമസ്കാരം മസ്ജിദുന്നബവിയില്‍ നിര്‍വഹിക്കാനും പെരുന്നാള്‍ അവധി പ്രവാചക നഗരിയില്‍ ചെലവഴിക്കാനും ആഗ്രഹിച്ച് ഉംറ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും കടുത്ത തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ മദീനയില്‍ അനുഭവപ്പെട്ടത്.
റമദാന് അവസാനത്തില്‍ തങ്ങളുടെ ഹോട്ടലില്‍ പൂര്‍ണ ശേഷിയില്‍ താമസക്കാരെ സ്വീകരിച്ചതായും ഇപ്പോള്‍ റൂമുകളൊന്നും കാലിയില്ലെന്നും മദീനയിലെ വന്‍കിട ഹോട്ടലിന്റെ ഡയറക്ടര്‍ ജനറല്‍ ഫഹദ് അല്ശഹാത്ത പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group