റിയാദ്- മഴക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ മസ്ജിദുകളിലാണ് ഈദ് നമസ്‌കാരം നിര്‍വഹിക്കേണ്ടതെന്ന് സൗദി ഇസ്ലാമിക കാര്യമന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പ്രവിശ്യകളിലെ മന്ത്രാലയ ശാഖകള്‍ക്ക് നിര്‍ദേശം നല്‍കി.
മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്ന പ്രദേശങ്ങളില്‍ ഈദ് ഗാഹുകളില്‍ നമസ്‌കാരം വേണ്ട. മസ്ജിദുകളില്‍ സൗകര്യമൊരുക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group