റിയാദ്- ദമാം-റിയാദ് റോഡിലെ ഖുറൈസിൽ ഉണ്ടായ വാഹനാപകടത്തിൽ നിലമ്പൂർ പയ്യമ്പള്ളി സ്വദേശി അക്ബർ(37) മരണപ്പെട്ടു. റിയാദ് അലൂബ് കമ്പനി ജീവനക്കാരനാണ്. റിയാദിൽ നിന്നും ദമാമിലേക്ക് പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. മയ്യിത്ത് ഇപ്പോൾ അൽഹസ ഹോസ്പിറ്റലിൽ. നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടിക്രമങ്ങളുമായി അൽ ഹസ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ നാസർ പാറക്കടവിന്റെയും റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗിന്റെയും നേതൃത്വത്തിൽ നടപടി തുടങ്ങി. പിതാവ് പരേതനായ ഹസൻ, മാതാവ്, സക്കീന. ഭാര്യ, ഫസ്ന
മക്കൾ- മുഹമ്മദ് ഹെമീൻ, ഫാത്തിമ നൈറ
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group