ജിദ്ദ: ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ ഇസ്ലാമിക് ഫാമിലി എക്സിബിഷന്റെ തുടർപ്രചാരണത്തിന്റെ ഭാഗമായുള്ള ‘നെക്സ്റ്റ്’ പ്രോഗ്രാമിന് തുടക്കം കുറിച്ചു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ നടന്ന ചടങ്ങിൽ ആദ്യ തുടർ വീഡിയോയുടെ സ്വിച്ച് ഓൺ കർമ്മം പ്രസിഡന്റ് അബ്ബാസ് ചെമ്പൻ നിർവഹിച്ചു. ആധുനിക കാലഘട്ടത്തിൽ ധാർമിക, കുടുംബജീവിതത്തിന്റെ പ്രാധാന്യം ജിദ്ദയിലെ മുഴുവൻ ജനങ്ങൾക്കും എത്തിക്കുന്നതിന്റെ ഭാഗമായി എക്സിബിഷന്റെ മുഴുവൻ സ്ലൈടുകളും ഉൾക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കിയ ഫാമിലി ഹാൻഡ്‌ബുക് എല്ലാവർക്കും എത്തിക്കുന്ന ‘ഗിവ് എവേ’ പ്രോഗ്രാമിന്റെ ഉദ്ഘാടനവും ചടങ്ങിൽ വെച്ച് നടന്നു.വൈസ് പ്രസിഡന്റ് നൂരിഷാ വള്ളിക്കുന്നിൽ നിന്ന് ഷാനവാസും കുടുംബവും ആദ്യ കോപ്പി ഏറ്റുവാങ്ങി.
ഐ എസ് എം സംസ്ഥാന സെക്രട്ടറി യാസർ അറഫാത്ത്, ‘വൈസ്’ എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അമീർ എന്നിവരുടെ നേതൃത്വത്തിൽ ഒരിസ്ലാമിക മാതൃകാ കുടുംബം,പാപമോചനം, ഹിദായത്ത്, ഇസ്ലാമിക പ്രബോധനം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളായ നദീം നൂരിഷ ഖുർആനിലെ ഒരായത്തോതി വിശദീകരിക്കുകയും ഷീസ് പ്രവാചക ശിഷ്യൻ ഉമർ (റ)വിന്റെ ചരിത്രം പരാമർശിക്കുകയും നവീദ് ഒരിസ്ലാമിക ഗാനമാലപിക്കുകയും ചെയ്തു.
കഴിഞ്ഞ റമദാനിൽ സെന്ററിന്റെ നേതൃത്വത്തിൽ എല്ലാ ആഴ്ച്ചയിലും നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ നഷീദ, ഷജീർ, അഷ്‌റഫ് കൽപാലത്തിങ്കൽ എന്നിവർക്കും ഫാമിലി എക്സിബിഷന് പേര് നിർദേശിക്കുന്നതിൽ വിജയിയായ ഹനിയ ഇ കെ, എക്സിബിഷൻ, നെക്സ്റ്റ് എന്നീ പരിപാടികളുടെ സ്റ്റാറ്റസ് കോമ്പറ്റിഷനിൽ വിജയികളായ ഫാത്തിമ സാലിഹ്, യാസർ അറഫാത്ത് എന്നിവർക്കുമുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. എക്സിബിഷൻ ഡെമോൺസ്ട്രേറ്റർമാരായ അയാൻ അലി, മുഹമ്മദ് യാസീൻ, മുഹമ്മദ് റസൂഖ്, ഹാമിസ് മുഹമ്മദ്, ലബുവ മുഹമ്മദ് ലക്‌മീൽ, ആയിഷ അഷ്‌റഫ്, ഫാത്തിമ മുഷ്ത്താഖ്, ഹനാൻ ഹിഫ്സു, റെന ഫാത്തിമ, ജദുവ അബ്ദുന്നാസർ, ആമിന അഹ്‌ലം, ദിൽന ഫാത്തിമ, ഫാത്തിമ അബ്ദുൽ ഖാദർ, സമീഹ തസ്‌ലീം, ഹുദ നജീബ്, റിദ മറിയം, ആസിൻ ഫാത്തിമ, ജെന്ന മെഹക്ക്, അസീമ അമീർ, ആയിഷ എം ടി, ഫാദിൽ മുഹമ്മദ്, ഹംദി, അബിയാൻ അഫ്‌ആൻ, ബിലാൽ കെ, ഫാത്തിമ ഹന, ഹഫ ആമിന, ഷെസ കെ, ഡാനിയ ജിഫ്രി, മുഹമ്മദ് ഷാദി, മിർസബ് വി പി, ആസിം ആഷിഖ്, റെഹാൻ നൗഷാദ്, നഷാ ഹനൂൻ, അമീന ആഷിഖ്, ആയിഷ മുഷ്ത്താഖ്, ഫാത്തിമ നുഹ, നദീം നൂരിഷ, അർശൽ ശിഹാബ്, ആദിൽ വി കെ, സഈമ് മൻസൂർ, ഹസീബ് കെ, നേഹ ഫാത്തിമ, ആയിഷ ഷാഫി, ഫിദ ശിഹാബ്, സയ വസീം, ഫാത്തിമ ഫൗസ, അസ്ന ബഷീർ, സയ്യിദ സാമിയ ഫാത്തിമ, ആയിഷ ദിയ എന്നിവർക്കുള്ള സർട്ടിഫിക്കറ്റുകളും മെന്റർമാരായ സഹീർ ചെറുകോട്, മുഹമ്മദ് ഫവാസ്, ഹമീദ ശംസുദ്ധീൻ, റാശിദ അഫ്സൽ, നുസൈബ എം, മുഹ്സിന കെ ടി, ഫാത്തിമ സാലിഹ്, ഷക്കീല മുഹമ്മദ് സാലിഹ്, റഷ ബാസിമ, ഹംന റഹ്മാനി, റിദ എം, സഫിയ അബ്ദുൽ ജബ്ബാർ, ആയിഷ ലൈല, റാളിയ പി, ഷറഫീന, ആമിന വി, ഷമീമ എം എന്നിവർക്കുള്ള മെമെന്റോകളും ചടങ്ങിൽ വിതരണം ചെയ്തു.
യാസർ അറഫാത്തിന്റെ നിയന്ത്രണത്തിൽ നടന്ന പരിപാടികളിൽ അബ്ബാസ് ചെമ്പൻ സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയുമറിയിച്ചു.