മദീന- റമദാനിലെ അവസാനത്തെ പത്തില്‍ ജനത്തിരക്ക് നിയന്ത്രിക്കാന്‍ മസ്ജിദുന്നബവിയിലെ റൗദയില്‍ നമസ്‌കാരത്തിന് പുതിയ സമയക്രമം. രാവിലെ 11.20 മുതല്‍ രാത്രി എട്ടുമണിവരെയും രാത്രി 11 മുതല്‍ അര്‍ധരാത്രി 12 വരെയും പുരുഷന്മാര്‍ക്കും പുലര്‍ച്ചെ രണ്ടു മുതല്‍ അഞ്ചു വരെ സ്ത്രീകള്‍ക്കും റൗദയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കും. സ്ത്രീകള്‍ക്ക് ഖബര്‍ സിയാറത്തിന്റെ സമയം രാവിലെ ആറു മുതല്‍ 11 വരെയാണ്. റൗദയിലെ നമസ്‌കാരത്തിന് നുസ്‌ക് ആപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്യണം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group