ജിദ്ദ: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ജിദ്ദ (TPA ) അടുത്ത ഒരുവർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സുലൈമാനിയയിലെ നാദിർവില്ലയിൽ ചേർന്ന എക്സികുട്ടീവ് കമ്മിറ്റി ആണ് പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തെരെഞ്ഞെടുത്തത്.
പ്രസിഡണ്ട് ആയി സുനിൽ പിള്ള കല്ലമ്പലം ,ജനറൽ സെക്രട്ടറി ആയി സാബിർ അബ്ദുൽസലാം , ട്രെഷറർ ആയി വിവേക് പിള്ള യും തെരെഞ്ഞെടുക്കപ്പെട്ടു. നാസുമുദ്ദീൻ മണനാക്ക് (ചെയർമാൻ), പ്രസാദ് , നിഷാദ് ആലംകോട് (വൈസ് പ്രസിഡന്റ്) ഷാനുമോൻ കരമന, വിശാൽ ചെറുന്നിയൂർ, (സെക്രട്ടറി) നൗഷാദ് ആറ്റിങ്ങൽ (ഓഡിറ്റർ) അൻവർ കല്ലമ്പലം (ജീവകാരുണ്യകൺവീനർ) , സുനിൽ സയ്ദ്. (കൾചറൽ സെക്രട്ടറി), എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
സിറാജ് വടശ്ശേരിക്കോണം , ഹുസൈൻ ബാലരാമപുരം എന്നിവർ ഇലക്ഷൻ പ്രക്രിയകൾ നിയന്ത്രിച്ചു. ടി പി എ ഇത്രയും കാലം നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തികൾ ഇനിയും അത്പോലെ മുന്നോട്ട് കൊണ്ട് പോകുമെന്ന് ചുമതല ഏറ്റുകൊണ്ട് പ്രസിഡന്റ് സുനിൽ പിള്ള പറഞ്ഞു.