ജിദ്ദ- ജിദ്ദയിലെ തിരുവനന്തപുരം പ്രവാസി കൂട്ടായ്മയായ തിരുവനന്തപുരം പ്രവാസി അസോസിയേഷന്റെ (ടി.പി.എ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുലൈമാനിയയിലെ രഹാൻ വില്ലയിൽ കൂടിയ എക്സികൂട്ടിവ് കമ്മിറ്റിയാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.
പ്രസിഡന്റ് ആയി മുഹമ്മദ് ഹുസൈൻ ബാലരാമപുരം, ജനറൽ സെക്രട്ടറിയായി സക്കീർ ഹുസൈൻ, ട്രഷററായി നൗഷാദ് ആറ്റിങ്ങൽ, ചെയർമാനായി നാസുമുദ്ദീൻ മണനാക്ക് എന്നിവരെയാണ് തെരഞ്ഞെടുത്തത്. മറ്റു ഭാരവാഹികൾ: അൻവർ കല്ലമ്പലം (ജീവകാരുണ്യം), മുഹമ്മദ് അസ്‌ലം, വിശാൽ, മനോജ് കെ. (വൈസ് പ്രസിഡന്റ്) തസ്‌നി നുജൂ, അസീം, ബൈജു സുലൈമാൻ (സെക്രട്ടറി), വിവേക് (കല & സാംസ്കാരികം), സജീവ് കവലയുർ (ലോജിസ്റ്റിക്), സുനിൽ കല്ലമ്പലം (മീഡിയ), ഷാനു മോൻ കരമന (കായികം), അൻഷാദ് (ജോ. ട്രഷറർ).
മുൻ കമ്മിറ്റി നടത്തിയ പ്രവർത്തനങ്ങളെ കമ്മിറ്റി പ്രശംസിച്ചു. സിറാജ് വടശ്ശേരിക്കോണം തെരെഞ്ഞെടുപ്പ് പ്രക്രിയകൾ നിയന്ത്രിച്ചു.
ജനുവരി 2 ആം തീയതി ജനറൽ ബോഡിയും ഫെബ്രുവരി 20 ആം തീയതി നോമ്പ് തുറ നടത്താനും തീരുമാനിച്ചു.



