Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 8
    Breaking:
    • യു.എ.ഇയില്‍ സ്‌കൂളുകളില്‍ മൊബൈല്‍ നിരോധനം കര്‍ശനമാക്കി; ഫോണുകള്‍ ഒരു മാസത്തേക്ക് പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ്
    • ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടും; ഇന്ത്യ – മലേഷ്യ സഹകരണത്തിന് വിവിധ ധാരണ പത്രങ്ങളിൽ ഒപ്പുവെച്ചു
    • ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള പുതിയ ചിത്രങ്ങളിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ
    • കേളി കുടുംബ വേദിക്ക് പുതിയ നേതൃത്വം
    • എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റിന്‌ വര്‍ണ്ണാഭമായ തുടക്കം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    കേളി കുടുംബ വേദിക്ക് പുതിയ നേതൃത്വം

    കേരള സർക്കാർ നൽകുന്ന സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം നേടിയ പകുതിയിലേറെ സ്ത്രീകളും ആ വിദ്യാഭ്യാസം ഉപയോഗശൂന്യമാക്കപ്പെടുന്ന സാഹചര്യം ആശങ്കാജനകമാണെന്ന് ഉമേഷ് കളരിക്കൽ പറഞ്ഞു
    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം08/02/2026 Saudi Arabia Gulf Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പ്രസിഡന്റ് ശ്രീഷ സുകേഷ്‌, സെക്രട്ടറി ഷഹീബ വികെ, ട്രഷറർ സീനാ സെബിൻ
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– സ്ത്രീധന നിരോധനം പൂർണ്ണ അർഥത്തിൽ നടപ്പാക്കാൻ യുവത്വം തന്നെ മുന്നിട്ടിറങ്ങണമെന്നും, വിദ്യാഭ്യാസത്തിനൊപ്പം രാഷ്ട്രീയം അതിന്റെ യഥാർത്ഥ അർഥത്തിലും ബോധ്യത്തിലും ഉൾക്കൊള്ളണമെന്നും, വിവാഹത്തോടെ സ്ത്രീകൾ നേടിയ വിദ്യാഭ്യാസം അടച്ചുപൂട്ടി വെക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഉമേഷ് കളരിക്കൽ പറഞ്ഞു. കേളി കുടുംബവേദിയുടെ രണ്ടാമത് കേന്ദ്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സർക്കാർ നൽകുന്ന സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം നേടിയ പകുതിയിലേറെ സ്ത്രീകളും ആ വിദ്യാഭ്യാസം ഉപയോഗശൂന്യമാക്കപ്പെടുന്ന സാഹചര്യം ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐഎം നേതാവും മുൻ എംഎൽഎയുമായ കാനത്തിൽ ജമീല നഗറിൽ നടന്ന സമ്മേളനത്തിൽ ഷഹീബ വി.കെ. ആമുഖ പ്രസംഗം നടത്തി. ദമാം നവോദയ കിഴക്കൻ മേഖല ട്രഷറർ ഉമേഷ് കളരിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. താൽക്കാലിക അധ്യക്ഷ പ്രിയ വിനോദ് സമ്മേളന സബ്‌കമ്മറ്റി പാനൽ അവതരിപ്പിച്ചു.

    പ്രസീഡിയം അംഗങ്ങളായി പ്രിയ വിനോദ്, സുകേഷ് കുമാർ, ഷഹീബ വികെ, ലക്ഷ്മി പ്രിയ എന്നിവരെ തെരഞ്ഞെടുത്തു. സിബ കൂവോട്, ശ്രീഷ സുകേഷ്, സിജിൻ കുവള്ളൂർ, ഗീത ജയരാജ്, സജീന വിഎസ് എന്നിവർ സ്റ്റിയറിങ് കമ്മിറ്റിയിലും, ദീപ രാജൻ, സീന സെബിൻ, വർണ ബിനുരാജ് എന്നിവർ മിനുട്ട്സ് കമ്മിറ്റിയിലും, വിദ്യ ജിപി, അൻസിയ, വിജില ബിജു, സന്ധ്യ രാജ് എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയിലും പ്രവർത്തിച്ചു. ജയകുമാർ, സമീർ, ഷംഷാദ് എന്നിവർ പ്രമേയ കമ്മിറ്റിയിലും, ജയരാജ് എം.പി, അനിൽ അറക്കൽ, അനിരുദ്ധൻ എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയിലും അംഗങ്ങളായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സെക്രട്ടറി സിബ കൂവോട് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശ്രീഷ സുകേഷ് വരവ്–ചിലവ് കണക്കും അവതരിപ്പിച്ചു. പൊതു ചർച്ചകൾക്ക് സെക്രട്ടറി, ട്രഷറർ എന്നിവർ മറുപടി നൽകി. സീന സെബിൻ, വിജില ബിജു, ശാരിക, ഷംഷാദ്, സമീർ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
    സമ്മേളനത്തിൽ പ്രസിഡന്റായി ശ്രീഷ സുകേഷിനെയും, വൈസ് പ്രസിഡന്റുമാരായി അനിതാ ലീലാമണി, ജയകുമാർ പുഴക്കൽ എന്നിവരെയും, സെക്രട്ടറിയായി ഷഹീബ വികെയെയും, ജോയിന്റ് സെക്രട്ടറിമാരായി വിജില ബിജു, ദീപ രാജൻ എന്നിവരെയും, ട്രഷററായി സീന സെബിനെയും, ജോയിന്റ് ട്രഷററായി ഗീത ജയരാജിനെയും തെരഞ്ഞെടുത്തു. ജയരാജ് എം.പി. സെക്രട്ടറിയേറ്റ് അംഗമായി. സിബ കൂവോട്, പ്രിയ വിനോദ്, സജീന വി.എസ്., സുകേഷ് കുമാർ, വർണ ബിനുരാജ്, ഷിനി നസീർ, സന്ധ്യ രാജ്, സോവിന എൻ.കെ., അൻസിയ, സമീർ, ഷംഷാദ്, രജിഷ നിസാം എന്നിവർ ഉൾപ്പെടെ 21 അംഗ കമ്മിറ്റി സമ്മേളനം തിരഞ്ഞെടുത്തു. രക്ഷാധികാരി സെക്രട്ടറി കെപിഎം. സാദിഖ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത്, ഗീവർഗീസ് ഇടിച്ചാണ്ടി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ജയരാജ് എം.പി. ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളന സംഘാടക സമിതി കൺവീനർ ജയകുമാർ പുഴക്കൽ സ്വാഗതവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി ഷഹീബ വികെ നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Keli Saudi News
    Latest News
    യു.എ.ഇയില്‍ സ്‌കൂളുകളില്‍ മൊബൈല്‍ നിരോധനം കര്‍ശനമാക്കി; ഫോണുകള്‍ ഒരു മാസത്തേക്ക് പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ്
    08/02/2026
    ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടും; ഇന്ത്യ – മലേഷ്യ സഹകരണത്തിന് വിവിധ ധാരണ പത്രങ്ങളിൽ ഒപ്പുവെച്ചു
    08/02/2026
    ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള പുതിയ ചിത്രങ്ങളിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ
    08/02/2026
    കേളി കുടുംബ വേദിക്ക് പുതിയ നേതൃത്വം
    08/02/2026
    എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റിന്‌ വര്‍ണ്ണാഭമായ തുടക്കം
    08/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.