മദീന- രണ്ട് പതിറ്റാണ്ടിലേറെയായി മദീനയിലെ സാംസ്കാരിക സാമൂഹിക കലാകായിക മേഖലകളിൽ സജീവമായി നിലനിൽക്കുന്ന ടീം മദീന ഇന്ത്യൻസിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ടീം ഇന്ത്യൻസിൻ്റെ വാർഷിക ജനറൽ ബോഡി യോഗം ഇക്കഴിഞ്ഞ ദിവസം മദീനയിൽ നടന്നു. സെക്കീർ പെരിങ്കടി അധ്യക്ഷത വഹിച്ചു. ഹംസ ഹൊസങ്കടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസർ ഷെരീഫ് കാസർക്കോടിന്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികളായി സക്കീർ പെരിങ്കടി(പ്രസി), മുനാസ് ഹൊസങ്കടി (സെക്രട്ടറി) ഹംസ ഹൊസങ്കടി ( ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.
ഖലീൽ കുൻജത്തൂർ (വൈസ് പ്രസിഡന്റ്), ഫൈസൽ, സഫീർ (ജോയി.സെക്ര) എന്നിവരെയും തെരഞ്ഞെടുത്തു. ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ഇല്യാസ് അഡിയാറിനെയും വൈസ് ക്യാപ്റ്റനായി റഫീഖ് മഞ്ചേശ്വരത്തെയും മാനേജരായി ഇസ്മായിൽ ഹനയെയും തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങൾ- മുസ്തഫ മച്ചംപാടി, മുനീർ കൊടങ്ക, അദ്നാൻ കുഞ്ചത്തൂർ. പുതിയ അഡ്വൈസറി ബോർഡ് അംഗങ്ങളായി മുസ്തഫ മിയപദവ്, ഖാലിദ് ബേക്കൂർ, ഫൈറൂസ് ബദിയട്ക എന്നിവരെയും തെരഞ്ഞെടുത്തു. ആരിഫ് മെഗ്രാൽ സ്വാഗതവും മുനാസ് ഹൊസങ്കടി നന്ദി പറഞ്ഞു.