ജിദ്ദ: ജിദ്ദയിലെ പ്രവാസികൾക്കിടയിൽ മതപ്രബോധന രംഗത്തെ നിറസാന്നിധ്യമായ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ 2024 – 2026 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് അബ്ബാസ് ചെമ്പൻ. വൈസ് പ്രസിഡന്റ് ശിഹാബ് സലഫി എടക്കര, മുഹമ്മദ് അമീൻ. ജനറൽ സെക്രട്ടറി മുഹമ്മദ് നൂരിഷാ വള്ളിക്കുന്ന്. സെക്രട്ടറിമാർ- ഷാഫി മജീദ് ,നൗഫൽ കരുവാരക്കുണ്ട്. ട്രഷറർ അബ്ദുൽ ഗഫൂർ ചുണ്ടക്കാടൻ. ഉപദേശക സമിതി അംഗങ്ങൾ മുസ്തഫ ദേവർശോല,അഷ്റഫ് കാലിക്കറ്റ്, നയീം മോങ്ങം.
വാർഷിക ജനറൽബോഡി യോഗത്തിലാണ് പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തത്. ആഷിഖ് മഞ്ചേരി, ഷംസുദ്ദീൻ വണ്ടൂർ, അൻഷദ് എന്നിവർ ജനറൽ ബോഡിയിൽ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങൾ രണ്ടുവർഷക്കാലത്തെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
സബ് കമ്മിറ്റി കൺവീനർമാരെയും അസിസ്റ്റൻറ് കൺവീനർമാരെയും പിന്നീട് നടന്ന പുതിയ ഭാരവാഹികളുടെ യോഗത്തിൽ തിരഞ്ഞെടുത്തു. ദഅവാ : നയീം മോങ്ങം ,ഷഫീഖ് കുട്ടേരി. മദ്രസ/തഹ്‌ഫീളുൽ ഖുർആൻ: നൗഫൽ കരുവാരക്കുണ്ട്, അബ്ദുൽ സലീം കൂട്ടിലങ്ങാടി.നിച്ച് ഓഫ് ട്രൂത്ത് : ഷാഫി മജീദ്, അബ്ദുൽ റഹ്മാൻ വളപുരം. ലേൺ ദി ഖുർആൻ:അബ്ദുറഹ്മാൻ വളപുരം, റഊഫ് കോട്ടക്കൽ.
പബ്ലിക്കേഷൻസ് ആന്റ് ലൈബ്രറി: മുഹിയദ്ധീൻ താപ്പി, സുബൈർ എടവണ്ണ. ഓഡിയോ ആന്റ് വീഡിയോ: സാജിദ് വളപ്പാറ, അൽത്താഫ് മമ്പാട്. ഐടി ആന്റ് സോഷ്യൽ മീഡിയ: ശരീഫ് ദേവർശോല, അബ്ദുറഹ്മാൻ വളപുരം. മെയിൻറനൻസ്: മുഹമ്മദ്കുട്ടി നാട്ടുക്കൽ, അബ്ദുൽ ഹമീദ് ഏലംകുളം. പ്രസ്സ് ആന്റ് ഇൻഫോർമേഷൻ: സിയാദ് തിരൂരങ്ങാടി, നജീബ് കാരാട്ട്. റിസപ്ഷൻ: സുബൈർ ചെറുകോട്, അബ്ദുൽ ഹമീദ് ഏലംകുളം.ട്രാൻസ്പോർട്ടേഷൻ: ഷെഫീഖ് കുട്ടേരി, അഷ്റഫ് ഏലംകുളം. എംപ്ലോയ്മെൻറ് ആൻഡ് മാരേജ് : സുബൈർ എടവണ്ണ, മുഹമ്മദലി കരിപറമ്പ്.സോഷ്യൽ വെൽഫെയർ ആൻഡ് സക്കാത്ത്: ഫജറുൽ ഹഖ് , ബഷീർ മുക്കം. ഹജ്ജ് ഉംറ മദീന സിയാറ : ഫിറോസ് കൊയിലാണ്ടി, അൽത്താഫ് മമ്പാട് .പബ്ലിക് റിലേഷൻ: അഷ്റഫ് കാലിക്കറ്റ് , ഫൈസൽ ബാബു തിരൂർ. വളണ്ടിയർ വിംഗ്: നജീബ് കാരാട്ട്, ഫജറുൽ ഹഖ്. ഇതിനുപുറമേ മറ്റ് ഉത്തരവാദിത്വങ്ങൾക്ക് കൂടി ഉള്ള ഇൻചാർജ്മാരെയും തിരഞ്ഞെടുത്തു. മെമ്പർഷിപ്പ് : നൗഫൽ കരുവാരക്കുണ്ട്. ലേഡീസ് വിങ് :ഷാഫി മജീദ്. ന്യൂ പ്രോജക്ട് : മുസ്തഫ ദേവർശോല. അൽ ഫിത്റ : ശിഹാബ് സലഫി എടക്കര. ഓവറോൾ ഐടി ആൻഡ് മീഡിയ: മുഹമ്മദ് അമീൻ.പബ്ലിസിറ്റി: നയീം മോങ്ങം.
പ്രവാചകൻമാർ ആദ്യം പ്രബോധനം ചെയ്തത് ഏകദൈവ വിശ്വാസമാണെന്നും തൗഹീദിന് ഏറ്റവും പ്രാധാന്യം നൽകിയും പ്രമാണങ്ങളിൽ നിന്ന് വ്യതിചലിക്കാതേയും ജിദ്ദാ പ്രവാസികൾക്കിടയിൽ കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് നിലവിൽ വന്ന പുതിയ കമ്മിറ്റിയുടെ ഭാരവാഹികൾ അറിയിച്ചു