ദമാം- കോട്ടയം മണർകാട് ഐരാറ്റുനട ആലുമ്മൂട്ടിൽ വീട്ടിൽ ലിബു തോമസ് വർഗീസ് (45) ദമാമിൽ ഹ്യദയാഘാതം മൂലം നിര്യാതനായി. പി.സി തോമസ്-അന്നമ്മ ദമ്പതികളുടെ മകനാണ്. പന്ത്രണ്ട് വർഷമായി ദമാമിൽ പ്രവാസിയാണ്. ഹമദ് എസ് അൽ ഹവാസ് & പാർട്ണർ കമ്പനിയിൽ അകൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു. ദമാമിലെ കലാ സാസ്‌കാരിക രംഗങ്ങളിൽ സജീവമായിരുന്നു ലിബു തോമസിന്റെ വിയോഗം പരിചിതരെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഭാര്യ മഞ്ജുഷ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ നേഴ്‌സായി ജോലി ചെയ്ത് വരുന്നു. ദമാം ഇന്റർ നാഷണൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളായ ഏബൽ, ഡാൻ എന്നിവരാണ് മക്കൾ.
മ്യതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നിയമനടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റേയും വർഗീസ് പെരുമ്പാവൂരിന്റെയും നേത്യത്വത്തിൽ പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



