ജിദ്ദ – ഏതാനും വര്‍ഷങ്ങളായി സൗദിയില്‍ മഴ അടക്കമുള്ള മറ്റു കാലാവസ്ഥാ പ്രതിഭാസങ്ങള്‍ വര്‍ധിച്ചുവരുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ഖഹ്ത്താനി പറഞ്ഞു. പതിനഞ്ചു വര്‍ഷത്തിനിടെ ജിദ്ദയില്‍ അനുഭവപ്പെട്ട മഴ ഇതിന് ഉദാഹരണമാണ്. 2009 ല്‍ ജിദ്ദയില്‍ 70 മില്ലീമീറ്റര്‍ മുതല്‍ 95 മില്ലീമീറ്റര്‍ വരെ മഴയാണ് ലഭിച്ചത്. 2011 ല്‍ ജിദ്ദയിലെ കാലാവസ്ഥാ നിരീക്ഷണ രേഖകളില്‍ രേഖപ്പെടുത്തിയ മഴയുടെ അളവ് 111 മില്ലീമീറ്ററിലെത്തി. 2022 ല്‍ ജിദ്ദയില്‍ 182 മില്ലീമീറ്റര്‍ മഴ ലഭിച്ചതായി രേഖപ്പെടുത്തിയതായും ഹുസൈന്‍ അല്‍ഖഹ്ത്താനി പറഞ്ഞു. കഴിഞ്ഞ വാരങ്ങളില്‍ സൗദിയില്‍ മക്ക അടക്കം ഏതാനും പ്രവിശ്യകള്‍ ശക്തമായ കാറ്റിന്റെ അകമ്പടിയോടെ കനത്ത മഴക്ക് സാക്ഷ്യം വഹിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group