ജിദ്ദ: ഹ്രസ്വ സന്ദർശനത്തിനായി മക്കയിൽ എത്തിയ രാജ്യസഭാംഗവും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ ഡോ. സയ്യിദ് നസീർ ഹുസൈൻ എം.പിക്ക് മക്കയിൽ സ്വീകരണം നൽകി. കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗ്ഗെയുടെ ഓഫീസ് ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ സയ്യിദ് നസീർ ഹുസൈന് ജിദ്ദ എയർപോർട്ടിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാക്കൾ സ്വീകരണം നൽകി. ഐ.ഒ.സി നേതാക്കളായ ജാവേദ് മിയാൻദാദ്, ഷാനിയാസ് കുന്നിക്കോട്, ഹാരിസ് മണ്ണാർക്കാട്, സാക്കിർ കൊടുവള്ളി, നൗഷാദ് തൊടുപുഴ, നിസാം മണ്ണിൽ കായംകുളം, സർഫറാസ് തലശ്ശേരി, ജാസ്സിം കല്ലട്ക്കാ തുടങ്ങിയവർ ചേർന്ന് എം.പിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group