ജിദ്ദ: മുപ്പത്തിരണ്ട് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നാണി മുസ്ലിയാർ ഗൂഡല്ലൂരിനെ ഷാറാ ഖുറൈശ് ഏരിയ കെ.എം.സി.സി യാത്രയയപ്പ് നൽകി.
പരിപാടി കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ജിദ്ദ ആക്ടിംഗ് സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, സീനിയർ വൈസ് പ്രസിഡന്റ് റസാക്ക് മാസ്റ്റർ, എസ്.ഐ.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുള്ള തങ്ങൾ, എസ്.ഐ.സി ജിദ്ദ പ്രസിഡന്റ് സൈനുൽ ആബിദീൻ തങ്ങൾ, എസ്.ഐ.സി ജിദ്ദ സെക്രട്ടറി സൽമാൻ ദാരിമി എന്നിവർ സംസാരിച്ചു. അബൂബക്കർ അരിമ്പ്ര മൊമെന്റോ നൽകി. സി.കെ റസാക്ക് മാസ്റ്റർ പൊന്നാട അണിയിച്ചു.
മുഹമ്മദലി ഉള്ളണം അധ്യക്ഷനായ പരിപാടി റഫീക്ക് കരുളായി സ്വാഗതവും, ജെനിഫ് വാഫി നന്ദിയും പറഞ്ഞു..
അമീൻ കെ.പി, അഷ്റഫ് ചുങ്കത്തറ, മുഹമ്മദലി മൊറയൂർ, ശരീഫ് കൊടുവള്ളി,സലീം അരിമ്പ്ര എന്നിവർ നേതൃത്വം നൽകി.