നജ്റാൻ: മികച്ച പൊതുപ്രവർത്തകനുള്ള നജ്റാൻ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ പുരസ്കാരം സതേൺ പ്രവിശ്യയിലെ നിസ്വാർത്ഥ പൊതുപ്രവർത്തകൻ ബഷീർ മൂന്നിയൂരിന് സമ്മാനിച്ചു.
പ്രവാസി ലീഗ് കേരള സംസ്ഥാന അധ്യക്ഷൻ ഹനീഫ മൂന്നിയൂർ സാഹിബിന്റെ സാന്നിധ്യത്തിൽ നജ്റാൻ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സലീം ഉപ്പളയും ജനറൽ സെക്രട്ടറി ബഷീർ കരിങ്കല്ലത്താണിയും ചേർന്നാണ് നജ്റാൻ Kmcc കമ്മിറ്റിയുടെ അവാർഡ് ബഷീർ മുന്നിയൂരിനു നമ്മാനിച്ചത്.
കഴിഞ്ഞ 30 വർഷമായി പ്രവേശ്യയിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനരംഗത്തെ സജീവ സാന്നിധ്യവും നിസ്വാർത്ഥ സേവകനുമായ ബഷീർ മൂന്നിയൂർ നിലവിൽ കെഎംസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറിയും ഖമീസ് മുഷൈത്ത് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ടുമാണ്.
ചടങ്ങിൽ പ്രസിഡണ്ട് സലിം ഉപ്പള അദ്ധ്യക്ഷത വഹിച്ചു. അബ്ദു സത്താർ തച്ചനാട്ടുകര, അഫ്സൽ ചെമ്മാട്, റഷീദ് കൂടത്തായി, ഖലീൽ ചെറുതുരുത്തി അബദുൽ അസീസ് അൻവരി എന്നിവർ പ്രസംഗിച്ചു..ജനറൽ സെക്രട്ടറി ബഷീർ കരിങ്കല്ലത്താണി സ്വാഗതവും ട്രഷറർ ഉസ്മാൻ കാളികാവ് നന്ദിയും പറഞ്ഞു..