റിയാദ്:പ്രവാസത്തിന്റെ കരുതലാവുക, സംഘശക്തിക്ക് കരുത്താവുക എന്ന പ്രേമേയം ചർച്ച ചെയ്ത് കൊണ്ട്,റിയാദ് സെൻട്രൽ കമ്മിറ്റിയുടെ സ്റ്റെപ് സംഘടനാ ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി റിയാദിലെ മുറൂജ് ഏരിയാ കെ.എം.സി.സി കമ്മറ്റി പുനസംഘടിപ്പിച്ചു.
റിയാദിലെ ഏറ്റവും ശക്തവും പഴയതുമായ മുറൂജ് കമ്മിറ്റിയുടെ ശക്തി വിളിച്ചോതുന്ന കൺവെൻഷനിൽ നൂറുകണക്കിന് പ്രവർത്തകർ ഒത്തു ചേർന്നു.
സൈതാലി ഫറോക് അദ്ധ്യക്ഷത വഹിച്ച പ്രവർത്തകസംഗമത്തിൽ റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് സി.പി. മുസ്തഫ സാഹിബ് ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ ഏരിയ കമ്മറ്റി സെക്രട്ടറി ഇസ്മായിൽ വയനാട് റിപ്പോർട്ട് അവതരപ്പിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, സുരക്ഷാ പദ്ധതി ചെയർമാൻ അബ്ദുറഹ്മാൻ ഫറോക്ക് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പുതിയ കമ്മിറ്റി രൂപകരണത്തിൽ സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡണ്ട് അസീസ് വെങ്കിട്ട റിട്ടേണിംഗ് ഓഫീസറായിരുന്നു.
കമ്മറ്റിയുടെ ചെയർമാനായി ഇബ്രാഹിം ഓമശ്ശേരി, പ്രസിഡണ്ട് സൈതാലി ഫറോക്, ജനറൽ സെക്രട്ടറി ഷബീർ കളത്തിൽ, ട്രഷറർ ഷബീർ അലി ഒതായി എന്നിവരെ തിരഞ്ഞെടുത്തു.ഓർഗനൈസിംഗ് സെക്രട്ടറിയായി ഗഫൂർ പുഴക്കാട്ടിരി, സ്പോർട്ട്സ് വിംഗ് ചെയർമാനായി റഊഫ് കൊണ്ടോട്ടി എന്നിവരെയും റിലീഫ് കമ്മറ്റി ചെയർമാനായി മജീദ് മണ്ണാർമല എന്നിവരെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി ഇസ്മായിൽ വയനാട്, ഹംസ വളരാട്, നൂറുദ്ധീൻ പടിക്കാമറ്റം, സമദ് കൊളറോട്ടി, കരീം കാനാംപുറം, ജോയിൻ സെക്രട്ടറിമാരായി റിയാസ് താനൂർ, ഹക്കീം പട്ടാമ്പി, സലാം വയനാട്, പരീത് ആയക്കാട്, ഖാലിദ് പറമ്പിൽപീടിക എന്നിവരെയും എക്സിക്യൂട്ടീവ് മെമ്പർമാരായി നിഷാദ് കരിപ്പൂർ, അനീസ് കൊടുവള്ളി, ഹാരിസ് കളത്തിങ്ങൽ, ഉമ്മർ ചൂരി, അബ്ദുൽ അസീസ്,മുഹമ്മദ് ബഷീർ എന്നിവരെയും തെരെഞ്ഞെടുത്തു.
ചടങ്ങിൽ ആബിദ് വയനാട് സ്വാഗതവും ഷബീർ കളത്തിൽ നന്ദിയും പറഞ്ഞു.