Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 5
    Breaking:
    • കാമുകിയെ കത്തിമുനയിൽ നിർത്തി ഐഫോൺ കവർന്ന ഈജിപ്ഷ്യൻ യുവാവിന് തടവുശിക്ഷ
    • ശിശു വിദ്യാഭ്യാസം പ്രവാചക മാതൃക അനുകരണീയം; ബഹ്ജത്തുൽ അത്ഫാൽ പരിശീലന ക്യാമ്പിന് തുടക്കം
    • മാധ്യമ പ്രവർത്തകർക്ക് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി; മലബാർ ഗോൾഡുമായി ധാരണപത്രം കൈമാറി
    • ഇടതു ഭരണത്തിന് അന്ത്യം കുറിക്കാൻ ജനാധിപത്യ വിശ്വാസികൾ ഒന്നിക്കണം: ജിദ്ദ താനൂർ മണ്ഡലം കെ.എം.സി.സി കൺവൻഷൻ
    • ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ആർട്ടെമിസ് II പേടകത്തിൽ ടോയ്‌ലറ്റ് തകരാറിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    നാലു പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി പ്രമുഖ സാമൂഹ്യ പ്രവർത്തകൻ മുഹമ്മദ് രാജ ജിദ്ദയിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/10/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) സ്ഥാപക നേതാവും പ്രസിഡന്റുമായ മുഹമ്മദ് രാജാ കാക്കാഴം നാലുപതിറ്റാണ്ടിലെ പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങുന്നു. മൂന്നു പതിറ്റാണ്ടോളം ജിദ്ദ അൽ അഹ്‌ലി സ്പോർട്സ് ക്ലബ്ബിൽ ഉദ്യോഗസ്ഥനായിരുന്നു. ഉദ്യോഗത്തിൽ നിന്നു വിരമിക്കുമ്പോൾ അൽ അഹ്‌ലി ക്ലബ്ബിൻ്റെ മെമ്പർഷിപ്പ് മാനേജരായിരുന്നു. കഴിഞ്ഞ മാസം ഔദ്യോഗികമായി വിരമിച്ചതോടെയാണ് നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചത്. കിംഗ് ഫഹദ് കോസ്റ്റൽ സിറ്റി റിക്രിയേഷൻ ആന്റ് സ്പോർട്സ് സെൻ്ററിലായിരുന്നു ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. ഏഴു വർഷത്തോളം അവിടെ തുടർന്നു.

    പ്രവാസലോകത്ത് വിപുലമായ സൗഹൃദയ വലയമുള്ള മുഹമ്മദ് രാജ പ്രവാസികളുടെ നിരവധിയായ സന്നിഗ്ദഘട്ടങ്ങളിൽ സഹായകമായി വർത്തിച്ചു. കാൽ നൂറ്റാണ്ടോളം സവയുടെ നേതൃത്വത്തിൽ ഹാജി സേവന പ്രവർത്തനങ്ങൾ നിർവ്വഹിക്കാനായതും നിർദ്ധനരായ വിധവകൾ, രോഗികൾ, വിദ്യാർത്ഥികൾ, പ്രവാസികൾ എന്നിവരുടെ ജീവിത ക്ഷേമത്തിനായി തൻ്റെ പ്രവാസ ജീവിത കാലത്ത് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ നിർവ്വഹിക്കുവാൻ കഴിഞ്ഞതും തനിക്ക് ജീവിത സായൂജ്യം നേടിയ ചാരിതാർത്ഥ്യത്തോടെ ഓർക്കുന്നുവെന്ന് ഈ മനുഷ്യസ്നേഹി അടിവരയിടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എല്ലാ പ്രവാസികളും കക്ഷി രാഷ്ട്രീയത്തിനും, ജാതി മത പ്രാദേശിക വ്യത്യാസം കൂടാതെ പ്രവാസികളുടെ അവകാശങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കുകയും പരസ്പരം സഹകരിച്ചും, സഹായിച്ചും പ്രയാസങ്ങൾ നേരിടുന്ന സഹോദരങ്ങളെ ചേർത്തുപിടിക്കലാണ് പ്രവാസ ലോകത്തു ചെയ്യാൻ കഴിയുന്ന സാമൂഹ്യ പ്രവർത്തനങ്ങളെന്ന് മുഹമ്മദ് രാജ അഭിപ്രായപ്പെട്ടു. സമൂഹത്തിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന മയക്കുമരുന്ന്, വർഗീയത പോലെയുള്ള കാര്യങ്ങളിൽ വേണ്ടത്ര ബോധവൽക്കരണം നൽകാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    സൗദി ആലപ്പുഴ വെൽഫെയർ അസ്സോസിയേഷൻ സ്ഥാപകാംഗം, രക്ഷാധികാരി, വെൽഫയർ വിഭാഗം ചെയർമാൻ, ഹജ്ജ് സെൽ ചെയർമാൻ, എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിലെ സവാ ജിദ്ദാ ഘടകം പ്രസിഡണ്ട്, ജിദ്ദ കേരള പൗരാവലി എക്സിക്യൂട്ടീവ് അംഗം, നീർക്കുന്നം പ്രവാസി ഗ്രൂപ്പ് എക്സിക്യൂട്ടീവ് അംഗം എന്നീ പദവികളിലും പ്രവർത്തിക്കുന്നു.

    ഭാര്യ ഹബീബയും നാലു മക്കളും അടങ്ങുന്നതാണ് കുടുംബം. മകൾ താജുന്നിസ ആലപ്പുഴ ജില്ലാ ഹോമിയോ ഹോസ്പിറ്റൽ ഉദ്യോഗസ്ഥയാണ്. മക്കൾ- റഹ്മത്തുള്ള (ഫാർമസിസ്റ്റ്), ബിലാൽ, ആബിദ് (ഇരുവരും എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ). നാട്ടിലും സാമൂഹ്യ പ്രവർത്തനങ്ങളിൽ തൻ്റെ ഇടപെടലുകളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കാമുകിയെ കത്തിമുനയിൽ നിർത്തി ഐഫോൺ കവർന്ന ഈജിപ്ഷ്യൻ യുവാവിന് തടവുശിക്ഷ
    05/04/2026
    ശിശു വിദ്യാഭ്യാസം പ്രവാചക മാതൃക അനുകരണീയം; ബഹ്ജത്തുൽ അത്ഫാൽ പരിശീലന ക്യാമ്പിന് തുടക്കം
    05/04/2026
    മാധ്യമ പ്രവർത്തകർക്ക് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി; മലബാർ ഗോൾഡുമായി ധാരണപത്രം കൈമാറി
    05/04/2026
    ഇടതു ഭരണത്തിന് അന്ത്യം കുറിക്കാൻ ജനാധിപത്യ വിശ്വാസികൾ ഒന്നിക്കണം: ജിദ്ദ താനൂർ മണ്ഡലം കെ.എം.സി.സി കൺവൻഷൻ
    05/04/2026
    ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ആർട്ടെമിസ് II പേടകത്തിൽ ടോയ്‌ലറ്റ് തകരാറിൽ
    05/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version