ജിദ്ദ – ഹജ് തീര്‍ഥാടകരുടെ സേവനത്തിന് ജിദ്ദ വിമാനത്താവളത്തില്‍ 600 ലേറെ ആരോഗ്യ പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിക്കുന്നതായി ജിദ്ദ സെക്കന്റ് ഹെല്‍ത്ത് ക്ലസ്റ്റര്‍ സി.ഇ.ഒ ഡോ. ശാദി അല്‍ഖയ്യാത്ത് പറഞ്ഞു. എല്ലാ വര്‍ഷവും ഹജ് സീസണില്‍ അത്യാവശ്യമായ പ്രതിരോധ കുത്തിവെപ്പുകള്‍ നിര്‍ബന്ധമാക്കാനും ഹാജിമാര്‍ വാക്‌സിനുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും സൗദി ഗവണ്‍മെന്റ് പ്രത്യേകം ശ്രദ്ധിക്കുന്നു. ഇന്‍ഫ്‌ളുവന്‍സ, കോവിഡ്, മസ്തിഷ്‌കജ്വരം എന്നിവ മുമ്പ് വ്യാപകമായിരുന്നു. എന്നാല്‍ ആരോഗ്യ സംവിധാനത്തിന്റെ പിന്തുണയോടെ ഈ പകര്‍ച്ചവ്യാധികള്‍ ഇല്ലാതാക്കുകയും പ്രതിരോധ കുത്തിവെപ്പുകളിലൂടെ അണുബാധാ നിരക്ക് കുക്കുകയും ചെയ്തു.
രോഗപ്രതിരോധ സംവിധാനങ്ങളുടെ കാര്യത്തിലും പ്രതിരോധ വ്യവസ്ഥകളുടെ പ്രയോഗത്തിലും ലോകത്തെ മുന്‍നിര രാജ്യമായി സൗദി അറേബ്യ കണക്കാക്കപ്പെടുന്നു. എല്ലാ തീര്‍ഥാടകര്‍ക്കും പ്രതിരോധ കുത്തിവെപ്പുകള്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു. ഹജ് സീസണില്‍ തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും അവരുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനും ഈ നടപടികള്‍ ഏറെ പ്രധാനമാണെന്നും ഡോ. ശാദി അല്‍ഖയ്യാത്ത് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group