മക്ക – വിശുദ്ധ റമദാനിലെ ശേഷിക്കുന്ന ദിവസങ്ങള്‍ വിശുദ്ധ ഹറമിനു സമീപം ചെലവഴിക്കാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് മക്കയിലെത്തി. ശനിയാഴ്ച രാത്രിയാണ് കിരീടാവകാശി ജിദ്ദയില്‍ നിന്ന് മക്കയിലെത്തിയത്. സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്, സ്പോര്‍ട്സ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരന്, നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്, വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് എന്നിവര്‍ കിരീടാവകാശിയെ അനുഗമിച്ച് മക്കയിലെത്തി.
ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ഖലീഫ രാജകുമാരനെയും സോമാലിയ പ്രസിഡന്റ് ഹസന് ശൈഖ് മഹ്മൂദിനെയും മക്ക അല്‍സ്വഫാ കൊട്ടാരത്തില്‍ വെച്ച് സ്വീകരിച്ച് കിരീടാവകാശി ചര്‍ച്ചകള്‍ നടത്തി. ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും പൊതുതാല്പര്യമുള്ള വിഷയങ്ങളും കൂടിക്കാഴ്ചകള്‍ക്കിടെ നേതാക്കള്‍ വിശകലനം ചെയ്തു.
മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്, സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്, സ്പോര്‍ട്സ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരന്, നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്, വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന്, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അല്‍ഈബാന്‍, ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍, രഹസ്യാന്വേഷണ ഏജന്‍സി മേധാവി ഖാലിദ് അല്‍ഹുമൈദാന്‍ എന്നിവര്‍ കൂടിക്കാഴ്ചകളില്‍ സംബന്ധിച്ചു.
ക്യാപ്.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ഖലീഫ രാജകുമാരനും മക്ക അല്‍സ്വഫാ കൊട്ടാരത്തില്‍ ചര്‍ച്ച നടത്തുന്നു.