അല്‍ബാഹ – നിങ്ങളുടെ വേനല്‍ക്കാലം കായിക വിനോദങ്ങള്‍ക്കൊപ്പം വര്‍ണാഭമാക്കുക എന്ന ശീര്‍ഷകത്തിലുള്ള കാമ്പെയ്നിന്റെ ഭാഗമായി അല്‍ബാഹ പ്രവിശ്യ സ്പോര്‍ട്സ് മന്ത്രാലയ ശാഖയും സൗദി ക്ലൈംബിംഗ് ആന്റ് ഹൈക്കിംഗ് ഫെഡറേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ഹൈക്കിംഗ് പ്രോഗ്രാം വേരിട്ട അനുഭവമായി. അല്‍ബാഹ സമ്മര്‍ സീസണിന്റെ ഭാഗമായി അല്‍ബാഹ നഗരസഭയുമായും ഹെല്‍ത്ത് ക്ലസ്റ്ററുമായും സഹകരിച്ചാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.
ഹൈക്കിംഗ് പ്രോഗ്രാമില്‍ 120 പേര്‍ പങ്കെടുത്തതായി അല്‍ബാഹ സ്പോര്‍ട്സ് മന്ത്രാലയ ശാഖാ ഡയറക്ടര്‍ ബന്ദര്‍ അല്‍ഗാംദി പറഞ്ഞു. പ്രവിശ്യയുടെ ഭൂപ്രകൃതിയെ പ്രതിഫലിപ്പിക്കുന്ന പ്രകൃതിദത്ത സ്ഥലങ്ങളിലാണ് ഹൈക്കിംഗ് പ്രോഗ്രാം നടന്നത്. അല്‍ബാഹയിലെ പര്‍വതനിരകള്‍, താഴ്വരകള്‍, അണക്കെട്ടുകള്‍ എന്നിവ വിവിധ കായിക വിനോദങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഈ സവിശേഷതകള്‍ സൗദിയിലെ സ്പോര്‍ട്സ് ടൂറിസത്തില്‍ അല്‍ബാഹ പ്രവിശ്യയുടെ പങ്കിനെ പിന്തുണക്കുന്നു.


അല്‍ബാഹയിലെ സ്പോര്‍ട്സ് മേഖല വികസിപ്പിക്കാനും സ്പോര്‍ട്സ് ഫെഡറേഷനുകളുമായി പങ്കാളിത്തം കെട്ടിപ്പടുക്കാനുമുള്ള പദ്ധതിയുടെ ഭാഗമാണ് ഹൈക്കിംഗ് പ്രോഗ്രാം സംഘടിപ്പിച്ചത്. പ്രാദേശിക സമ്പദ്വ്യവസ്ഥയെ പിന്തുണക്കാനും രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള കായിക, ടൂറിസം സന്ദര്‍ശകരെ ആകര്‍ഷിക്കാനും ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതായും ബന്ദര്‍ അല്‍ഗാംദി പറഞ്ഞു.