റിയാദ്: ഉംറ നിര്‍വഹിക്കുമ്പോള്‍ വിശ്വാസികള്‍ മാസ്‌ക് ധരിക്കണമെന്ന് സൗദി ഹജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമാണിത്. ഇക്കാര്യത്തില്‍ എല്ലാവരും ബോധവാന്മാരാകണം. അണുബാധയും ശ്വസന രോഗങ്ങളുടെ വ്യാപനവും ഇതുവഴി തടയാനാകും. സുരക്ഷിതമായ ഉംറ തീര്‍ഥാടനം യാഥാര്‍ഥ്യമാക്കാന്‍ എല്ലാവരും സഹകരിക്കണം. മന്ത്രാലയം ഓര്‍മിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group