റിയാദ്- കേളി കലാസാംസ്‌കാരിക വേദി അല്‍ ഖര്‍ജ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മിന കേളി സോക്കര്‍ 2024 സീസണ്‍ 2 ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കം കുറിക്കും.
എല്ലാ വ്യാഴാഴ്ച്ചകളിലും രാത്രി 11.30 ന് ആരംഭിക്കുന്ന മത്സരങ്ങള്‍ അല്‍ഖര്‍ജിലെ യമാമ ഗ്രൗണ്ടിലാണ് അരങ്ങേറുന്നത്. മത്സരം ഒക്ടോബര്‍ 10 വരെ നീണ്ടുനില്‍ക്കും. ആദ്യ മത്സരത്തില്‍ ഫ്യൂച്ചര്‍ മൊബിലിറ്റി യൂത്ത് ഇന്ത്യ എഫ്‌സി റിയാദ് ഫുട്‌ബോള്‍ ഫ്രണ്ട്‌സ് അല്‍ഖര്‍ജുമായി ഏറ്റുമുട്ടും.
രാത്രി 11 മണിക്ക് ആരംഭിക്കുന്ന ചടങ്ങുകള്‍ കേളി കേന്ദ്ര പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ ഉദ്ഘാടനം ചെയ്യും. പതിനാല് ടീമുകളെ പങ്കെടുപ്പിച്ച് നോകൗട് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരം നാല് ആഴ്ച നീണ്ടു നില്‍ക്കും. ഒരു ദിവസം നാല് മത്സരങ്ങള്‍ വീതമാണ് നടക്കുക. ഒക്ടോബര്‍ 10ന് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടക്കും. റിയദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനിലെ റഫറി പാനല്‍ കളി നിയന്ത്രിക്കും.
വിജയികള്‍ക്കുള്ള പ്രൈസ് മണി മിന മാര്‍ട്ട് അല്‍ഖര്‍ജും റണ്ണേഴ്‌സ് പ്രൈസ് മണി റൗള ഫാമിലി റെസ്റ്റോറന്റും, വിന്നേഴ്‌സ്, റണ്ണേഴ്‌സ് കപ്പുകള്‍ മുംതാസ് റെസ്റ്റോറന്റുമാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
ചെയര്‍മാന്‍ അബ്ദുല്‍ കലാം കണ്‍വീനര്‍ റാഷിദ് അലി ചെമ്മാട്, മുക്താര്‍, മന്‍സൂര്‍ ഉമ്മര്‍ എന്നീ വൈസ് ചെയര്‍മാന്‍മാര്‍ അബ്ദുള്‍ സമദ്, വേണുഗോപാല്‍ എന്നിവര്‍ എന്നീ ജോയന്റ് കണ്‍വീനര്‍മാര്‍, സാമ്പത്തിക കമ്മിറ്റി കണ്‍വീനര്‍ ജയന്‍ പെരുനാട്, പബ്ലിസിറ്റി കണ്‍വീനര്‍ രാമകൃഷ്ണന്‍ കൂവോട് എന്നിവരടങ്ങുന്ന 51 അംഗ സംഘാടകസമിതി മത്സരങ്ങളുടെ നടത്തിപ്പിനായി രൂപീകരിച്ചിട്ടുണ്ട്.