മദീന: മദീന ഇന്ത്യൻ ഫുടുബോൾ അസോഷിയേഷൻ്റെ (മിഫ) നേതൃത്വത്തിൽ ഒരു മാസമായി നടത്തി വരുന്ന കെ എം ജി മാവൂർ മിഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സംസം എഫ് സി ജേതാക്കളായി.
മീക്കാത്ത് റോഡിലുള്ള സദ്ധാം ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് യുനൈറ്റഡ് എഫ് സിയെ എതിരുകളില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാചയപ്പെടുത്തി സംസം എഫ് സി വിജയിച്ചത്.
അഞ്ച് ആഴ്ച്ചകളായി നടന്ന ലീഗ് മത്സരങ്ങളിൽ മദീന പ്രമുഖരായ ഒമ്പത് ടീമുകൾ പങ്കെടുത്തിരുന്നു.കഴിഞ്ഞ ആഴ്ച്ച നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ ഫ്രണ്ട്സ് മദീനയെ പരാചയപെടുത്തി സംസം എഫ്സിയും സോക്കർ സിറ്റിയെ അട്ടിമറിച്ച് യുനൈറ്റഡ് എഫ്സിയും ഫൈനൽ മത്സരത്തിന് യോഗ്യത നേടിയത്.
മദീനയിലെ നൂറ് കണക്കായ ഫുട്ബാൾ സ്നേഹികളുടെ സാനിധ്യത്തിൽ നടന്ന ഫൈനൽ മത്സരം ആവേശകരമായിരുന്നു. ഇശൽ യാമ്പു പാട്ടുകൂട്ടത്തിൻ്റെ കൊട്ടി പാട്ടും മദീനയിലെ പ്രവാസി മലായാളികളുടെ ഗാനമേളയും യാമ്പു, മദീന ടീമുകളുടെ വെറ്ററൻസ് ഫുടു ബോൾ മത്സരവും ഫൈനൽ മത്സരത്തിന് മുന്നോടിയായി ഗ്രൗണ്ടിൽ അരങ്ങേറി.
ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദ മാച്ചായി ഫജാസ് (സംസം എഫ് സി ) ഫയർ പ്ലേ ടീമായി ടീം സ്റ്റാർ അസ്ഹരി, ബെസ്റ്റ് ഡിഫൻൻ്ററായി റിഗാസ് ബാബു (സംസം എഫ് സി ) ബെസ്റ്റ് ഗോൾ ഗീപ്പർ ഷാഫി (സംസം എഫ് സി ) ബെസ്റ്റ് ഫോർവേഡ് ഫിറോസ് (സംസം എഫ് സി ) എമർജിംഗ് പ്ലയർ മുഹമ്മദ് (യുനൈറ്റഡ് എഫ് സി ) ബെസ്റ്റ് ഗോൾ ഷാജി (യുനൈറ്റഡ് എഫ് സി ) ടോപ് സ്കോറർ ഫജാസ് (സംസം എഫ് സി ) പ്ലയർ ഓഫ് ടൂർണമെൻ്റ് നിയാസ് (സംസം എഫ് സി ) എന്നിവരെയും വെറ്ററൻസ് ടൂർണമൻ്റിലെ മാൻ ഓഫ് ദ മാച്ചായി റഷീദ് (മദീന എഫ് സി ) എന്നിവരെയും തിരഞ്ഞെടുത്തു.
ഹിഫുസുറഹ്മാൻ, മുനീർ പടിക്കൽ, നിയാസ് പുത്തൂർ യാമ്പു ,അഷറഫ് ചൊക്ളി, നിസാർ കരുനാഗപ്പള്ളി, നജീബ് പത്തനംതിട്ട, ഹനീഫ അങ്ങാടിപ്പുറം, ജലീൽ പാലൂർ, മൂസ രാമപുരം അജ്മൽ മുഴിക്കൽ, കോയ സംസം, സമദ് ടോപ് ഫോം ഉമ്മർനഹാസ്, മൊയ്തീൻ മഞ്ചേരി എന്നിവർ സമ്മാനവിതരണം നടത്തി. ജാഫർ കാവാടൻ, ഗഫൂർ പട്ടാമ്പി, ഹംസ മണ്ണാർക്കാട്, അജ്മൽ ആബിദ്, ഫൈസൽ വടക്കൻ, ജദീർ തങ്ങൾ, ഹാരിസ് പേരാമ്പ്ര, നിസാർ മപ്പയൂർ, സുഹൈൽ നഹാസ്, ഷംസു കോഴിക്കോട് എന്നിവർ ടൂർണമെൻ്റിന് നേതൃത്വം നൽകി. അഖിലേന്ത്യ സെവൻസ് റഫറിമാരായ ശിഹാബ്.ഹബീബ്, മുജീബ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചത്.അൽ അബീർ മെഡിക്കൽ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ചെക്കപ്പും മത്സര ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരുന്നു.