ജിദ്ദ- മലയാള സാഹിത്യത്തിന്റെ കുലപതി എം.ടി വാസുദേവൻ നായരുടെയും മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗിന്റെയും വിയോഗത്തിൽ കോഴിക്കോട് ജില്ലാ ഫോറം (കെ.ഡി.എഫ്)അനുശോചിച്ചു. 1933 മുതൽ 2024 വരെയുള്ള എം.ടിയുടെ ജീവിതത്തിലെ അനർഘ നിമിഷങ്ങൾ യോഗം അയവിറക്കി.
പ്രസിഡന്റ് ഹിഫ്‌സു റഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു. പത്രപ്രവർത്തകൻ ഹസ്സൻ ചെറൂപ്പ ,ഷിബു തിരുവനന്തപുരം, നസീർ വാവാകുഞ്ഞു , ഇസ്മായിൽ മുണ്ടക്കുളം ,റജിയ വീരാൻ , മിർസ ഷരീഫ്, മമ്മദു പൊന്നാനി, അഡ്വ ഷംസുദ്ധീൻ ഓലശ്ശേരി ,കാരയാട്ട് മൂസ കോയ ,ജ്യോതി ,പ്യാരി മിർസ, ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ്, മൻസൂർ ഫറോക്ക് ,അർഷാദ് ഫറോക്ക് ,ശമർജാൻ, ട്രഷറർ ആഷിക്ക് റഹീം, കെ.ടി.എ മുനീർ, അഷ്റഫ് അൽ അറബി എന്നിവർ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group