റിയാദ്- മലപ്പുറം മേലാറ്റൂർ കിഴക്കും പ്പാടം മഹല്ലിൽ പോസ്റ്റ് ഓഫീസിന് സമീപം പാറക്കൽ താമസിക്കുന്ന സുലൈമാൻ (45) റിയാദിൽ നിര്യാതാനായി. റിയാദ് എക്സിറ്റ് 12 റൗളയിൽ താമസസ്ഥലത്ത് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മൂന്നു വർഷമായി ഡ്രൈവർ ജോലി ചെയ്തുവരികയായിരുന്നു.
പിതാവ് പരേതനായ മുഹമ്മദ്. മാതാവ് തിത്തു. ഭാര്യ, സാജിദ. മക്കൾ,നിഹാൽ, നിദാൻ
റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഷെബീർ കളത്തിൽ, സുൽത്താൻ കാവന്നൂർ, ജാഫർ വീമ്പൂർ,നസീർ കണ്ണീരി എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group