ഹായിൽ – കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയും സമസ്ത ഇസ്ലാമിക് സെന്റർ ഹായിലും, ഹബീബ് മെഡിക്കൽ സെന്ററും സംയുക്തമായി ഇന്ത്യൻ മാർക്കറ്റിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് പ്രവാസ സംഗമത്തിന്റെ വേദിയായി മാറി. മലയാളികളെ കൂടാതെ ഉത്തരേന്ത്യക്കാരും, ബംഗ്ലാദേശ് പാക്കിസ്ഥാൻ ഈജിപ്ത്, എന്നിവിടങ്ങളിലെ പ്രവാസികളും ഇഫ്താറിന്റെ ഭാഗമായി. തുറന്ന മൈതാനിയിൽ ആദ്യമായാണ് ഇത്രയേറെ പ്രവാസികളെ പങ്കെടുപ്പിച്ചുകൊണ്ട് സമൂഹ നോമ്പുതുറ സംഘടിപ്പിക്കപ്പെടുന്നത്.
ഹായിലിലെ മുഖ്യധാര സംഘടനകളെ പ്രതിനിധീകരിച്ച്, അബ്ദുസ്സലാം മദീനി ( ജാലിയാത്ത് മലയാളി വിഭാഗം മേധാവി), അബൂബക്കർ ചെറായി (വിസ്ഡം), മുഹമ്മദ് റാജ്ഹി (കെ.എൻ എം ), ബഷീർ സഅദി നല്ലളം ( ഐ.സി.എഫ് ), അർഷാദ് കോഴിക്കോട് ( നവോദയ), ഹൈദർ ഒ.ഐ.സി.സി, സാമൂഹിക പ്രവർത്തകൻ ചാൻസാ റഹ്മാൻ, റെജിസ് ഇരിട്ടി ( ബെസ്റ്റ് വേ കൂട്ടായ്മ ) തുടങ്ങിയവർ സംബന്ധിച്ചു

കെ.എം.സി.സി പ്രസിഡണ്ട് ബഷീർ മാളയുടെ നേതൃത്വത്തിൽ, ജനറൽ സെക്രട്ടറി ബാപ്പു എസ്റ്റേറ്റ് മുക്ക്, ഹബീബ് മെഡിക്കൽ സെന്റർ എം.ഡി നിസാം പാറക്കോട്ട്, ഡോക്ടർമാരായ, അരവിന്ദ് കെ ശിവൻ, റസാഖ് ഉമ്മത്തൂർ, എസ്.ഐ.സി പ്രസിഡണ്ട് റസാഖ് ഫൈസി, നാസർ ദാരിമി, ഹമീദ് അരീക്കോട്, സഹീർ ഫൈസി, ഫൈസൽ കൊല്ലം, കാദർ കൊടുവള്ളി, നൗഷാദ് ഓമശ്ശേരി, ഹാരിസ് മ ച്ചക്കുളം, റഫീക്ക് അഞ്ചരക്കണ്ടി, അബ്ദുറഹ്മാൻ ഊർപ്പള്ളി, എവിസി ഇബ്രാഹിം, ഷാഫി കൊട്ടാരക്കോത്ത്, ഹസീബ് തിരൂർക്കാട്, മുസ്തഫ വയനാട്, റഹീം പൂവാട്ടുപറമ്പ്, സിറാജുൽ മുനീർ മക്കരപ്പറമ്പ്, മൻസൂർ കുന്നമംഗലം, ശുഹൈബ് പുറത്തൂര്, സഫീർ ദാർശമാൽ,ഷമീർ അടിവാരം , തുടങ്ങിയ കെ.എം.സി.സിയുടെയും എസ്.ഐ.സിയുടെയും നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി.