ദമാം: ജനപ്രിയ ആരോഗ്യസംരക്ഷണ കൂട്ടായ്മയായ മെക്ക്സെവൻ ജുബൈൽ പ്രൊവിൻസ് കുടുംബ സംഗമം സംഘടിപ്പിച്ചു. കുട്ടികളും മുതിർന്നവരും പങ്കെടുത്ത വൈവിധ്യമാർന്ന വിനോദ, വിജ്ഞാന പരിപാടികളും മത്സരങ്ങളും വെള്ളിയാഴ്ച സംഘടിപ്പിച്ച സംഗമത്തെ വേറിട്ട അനുഭവമാക്കി. കുട്ടികൾ, മുതിർന്നവർ, സ്ത്രീകൾ എന്നിവർക്കായി വിവിധ സ്റ്റേജുകളിലായാണ് കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചത്. ജുബൈൽ, ഖോബർ, റാഖ, ദമ്മാം എന്നിവിടങ്ങളിൽ നിന്നായി 150ലേറെ മെക്ക്സെവൻ അംഗങ്ങൾ പങ്കെടുത്തു.
അറബികൾ ഉൾപ്പെടെയുള്ള വിവിധ ദേശക്കാരുടെ സാന്നിധ്യം സംഗമത്തെ സാംസ്കാരിക വൈവിധ്യത്താൽ സമ്പന്നമാക്കി. കേരളീയരുടെ തനത് നാടൻ കലാരൂപങ്ങളായ കസേരകളി, വടംവലി, നീന്തൽ മത്സരം, ക്വിസ് മത്സരം തുടങ്ങിയ വിവിധ ഇനങ്ങൾ കുടുംബ സംഗമത്തെ കൂടുതൽ മികവുറ്റതാക്കി.
പരിപാടികൾക്ക് ട്രെയ്നർ അഷ്‌റഫ് കൊണ്ടോട്ടി,സലാം ചേലാമ്പ്ര, ഉമ്മർ ഓമശ്ശേരി, സിറാജ് കാസർഗോഡ്, വലീദ് മഞ്ചേരി ,ആഷിഖ് ചേലാമ്പ്ര താജുദ്ദീൻ ആലപ്പുഴ, ഫാറൂഖ് ഇരിക്കൂർ, ഖലീൽ കുട്ടിച്ചിറ, അഷ്‌റഫ് മൂവാറ്റുപുഴ, നാഫിൽ നസീർ കുറ്റിച്ചാൽ, റഫീഖ് ഖോബാർ, റാസിഖ് കാലിക്കറ്റ്, ഹബീബ് വടകര, നിയാസ് ഇരുമ്പുഴി, നസീർ കൊല്ലം, അബൂബക്കർ കുറ്റിച്ചിറ, ഇല്യാസ്, ഇക്തിയാർ കുണ്ടുവളപ്പിൽ, ബിജു പൂതക്കുളം, സലീം കൊണ്ടോട്ടി, അബ്ദു ജബ്ബാർ പൊന്നാനി, അലി, നാസർ, ആസിഫ് ജുബൈൽ എന്നിവർ നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനദാനത്തോടെ കുടുംബ സംഗമം സമാപിച്ചു.
